ഭൂമിയുടെ ഒരു നൂറ്റാണ്ടിലെ താപവര്‍ധന 20 സെക്കന്‍ഡ് വീഡിയോയില്‍

ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷം 2016 ആണെന്ന നാസയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. ഓരോ വര്‍ഷം കഴിയും തോറും അന്തരീക്ഷ താപനില ഏറിവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഭൂമിയുടെ താപനിലയിലുണ്ടായ മാറ്റം പ്രതിഫലിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ നാസ പുറത്തുവിട്ടിരിക്കുന്നു. 450 കോടിയിലധികം വര്‍ഷത്തെ ഭൂമിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട കാലമാണ് കഴിഞ്ഞുപോയതെന്ന് വീഡിയോ വ്യക്തമാക്കുന്നു.
1880 മുതലുള്ള കണക്കുകള്‍ ഉപയോഗിച്ചാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ ചൂടിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. നീല നിറം തണുപ്പിനെയും സൂചിപ്പിക്കുന്നു. ചുവപ്പാണ് ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലത്തെ അടയാളപ്പെടുത്തുന്നത്.
1980 മുതലുള്ള കാലം ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തുന്നത്. 2016ല്‍ എത്തുമ്പോഴേയ്ക്കും അത് രൂക്ഷമാകുന്നതായ് വീഡിയോ വ്യക്തമാക്കുന്നു.


VIEW ON mathrubhumi.com