ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരും, നടുവില്‍ ഒരു സമുദ്രം വരും; ഞെട്ടിക്കുന്ന കണ്ടെത്തല്‍

എത്യോപ്യന്‍ മരുഭൂമി | Photo: ANI
എത്യോപ്യന്‍ മരുഭൂമി | Photo: ANI

ഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എത്യോപ്യന്‍ മരുഭൂമിയില്‍ ഒരു വലിയ ഗര്‍ത്തമുണ്ട്. 'ദി ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് സിസ്റ്റം' എന്നറിയപ്പെടുന്ന ഈ ഗര്‍ത്തം സാവധാനം ആഫ്രിക്കന്‍ഭൂഖണ്ഡത്തെ രണ്ടായി പിളര്‍ത്തുകയാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പതിയെ, ഇവിടെ ഒരു പുതിയ സമുദ്രം രൂപപ്പെടുമെത്രേ. 50 ലക്ഷംമുതല്‍ ഒരുകോടി വര്‍ഷത്തിനപ്പുറം ഭൂമിസ്ഥിതിതന്നെ മാറാന്‍ ഈ പ്രതിഭാസം കാരണമാകും.

2005-ലാണ് ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് സിസ്റ്റത്തെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍, രണ്ടുകോടി വര്‍ഷത്തിലധികമായി ഇത് രൂപപ്പെട്ടിട്ടെന്നാണ് അനുമാനം. ഭൂമിക്കടിയിലെ ടെറ്റോണിക് പ്ലേറ്റുകളായ സോമാലിപ്ലേറ്റും ന്യൂബിയന്‍ പ്ലേറ്റും തമ്മില്‍ പതിയെ അകന്നുപോകുന്നതിനനുസരിച്ച് ഈ ഗര്‍ത്തത്തിന്റെ ആഴവും വീതിയും കൂടിവരുകയാണ്. അകലുകയെന്നാല്‍ വര്‍ഷത്തില്‍ കുറച്ച് മില്ലീമീറ്ററുകള്‍ മാത്രമാണ് കേട്ടോ.

വര്‍ഷങ്ങള്‍ക്കപ്പുറം ഈ വിടവില്‍ ഏഡന്‍ ഉള്‍ക്കടലും ചെങ്കടലും വന്നുനിറയുന്നതോടെ ഭൂമിയില്‍ ആറാമതൊരു സമുദ്രംകൂടി രൂപപ്പെടും. നമ്മുടെ ജൈവവൈവിധ്യത്തെമുതല്‍ കാലാവസ്ഥയെവരെ ഗുരുതരമായി ബാധിക്കുന്ന പ്രതിഭാസമാണ് ഈ വന്‍കരകളുടെ വേര്‍പെടല്‍.

Content Highlights: africa is splitting a new ocean forming in africa?