ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി വീഡിയോ കോളില്‍ പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

പ്രതീകാത്മക ചിത്രം | PHOTO: getty images
പ്രതീകാത്മക ചിത്രം | PHOTO: getty images

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ് വാട്‌സാപ്പ്. ഇപ്പോഴിതാ ഐഫോണ്‍ യൂസേഴ്‌സിനായി വാട്‌സാപ്പ് വീഡിയോ കോളില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 

നിലവില്‍ ചുരുക്കം ചില ഐ.ഒ.എസ് ബീറ്റ ടെസ്‌റ്റേഴ്‌സിന് മാത്രമാകും ഈ സൗകര്യം ലഭിക്കുക. കൂടുതല്‍ ഐ.ഒ.എസ് യൂസേര്‍സിന് സമീപ ഭാവിയില്‍ത്തന്നെ വാട്‌സാപ്പ് വീഡിയോ കോളിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് യൂസേര്‍സിന് നേരത്തെതന്നെ ലഭ്യമാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്‌സാപ്പിലെ വീഡിയോ കോളില്‍ ആണെങ്കിലും മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ യൂസറിന് സാധിക്കും. വീഡിയോ കോളിനിടെ വാട്‌സാപ്പ് ക്ലോസ് ചെയ്താലും പ്രധാന വിന്‍ഡോയില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ വ്യൂ ലഭിക്കും. ഈ സമയം മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. 

പ്രതീകാത്മക ചിത്രം | PHOTO: @WABetaInfo

അതേസമയം, ആന്‍ഡ്രോയിഡ്-ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഫയല്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് നേരത്തെ ഒരിക്കിയിരുന്നു.  


 

Content Highlights: WhatsApp has started testing picture-in-picture mode for video calls for iOS