റിക്ഷാ വണ്ടി വലിച്ച് റോബോട്ട് നായ; ചിരിയുണര്‍ത്തി റോബോട്ട് റിക്ഷ- വീഡിയോ

റോബോട്ട് നായ വണ്ടി വലിക്കുന്നു | Screengrab: Video shared by twitter@supriyasahuias
റോബോട്ട് നായ വണ്ടി വലിക്കുന്നു | Screengrab: Video shared by twitter@supriyasahuias

കുതിരവണ്ടിയും കാളവണ്ടിയും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ കുതിരയുടേയും കാളവണ്ടിയുടേയും സ്ഥാനത്ത് ഒരു റോബോട്ട് വണ്ടി വലിച്ചുകൊണ്ടുപോവുന്നത് നിങ്ങള്‍ കണ്ടിരിക്കാനിടയില്ല. അങ്ങനെ ഒരു വീഡിയോ വൈറലാവുകയാണ്. 

ഒരു അമേരിക്കന്‍ സ്‌പെഷ്യല്‍ ഇഫക്ട്‌സ് ഡിസൈനറും ടെലിവിഷന്‍ താരവുമായ ആഡം സാവേജ് ബോസ്റ്റന്‍ ഡൈനാമിക്‌സിന്റെ റോബോട്ട് നായയെ വെച്ച് ഒരു റിക്ഷാ വണ്ടി വലിപ്പിച്ച് പരീക്ഷിക്കുന്ന വീഡിയോയാണിത്. 

ഭാവിയിലെ റിക്ഷകള്‍ എന്ന കുറിപ്പോടെ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിയാളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

ഏത് സങ്കീര്‍ണ പ്രതലത്തിലും പ്രതിബന്ധങ്ങളെ തരണം ചെയ്ത് സഞ്ചരിക്കാന്‍ കഴിവുള്ള റോബോട്ട് ആണ് ബോസ്റ്റന്‍ ഡൈനാമിക്‌സ് വികസിപ്പിച്ച 'സ്‌പോട്ട്' എന്ന റോബോട്ട് നായ. ഇതിനെ തള്ളിയിട്ടാലും എഴുന്നേറ്റ് നില്‍ക്കാനും പടികളും കല്ലുകളും പാറയും നിറഞ്ഞ പരുപരുത്ത പ്രതലകളിലൂടെ അനായാസം നടന്നുനീങ്ങാനും ഇതിന് സാധിക്കും.

Content Highlights: robot dog spot pulling three-wheel passenger carriage

Content Highlights: