നാസയുടെ കണ്ണിൽ പെട്ട കാസ്പിയന്‍ കടലിന് മുകളിലെ വിചിത്ര മേഘം

ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് കാസ്പിയന്‍ കടല്‍. റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതി ചെയ്യുന്ന ഈ ഉള്‍നാടന്‍ ഉപ്പ് തടാകത്തിന് മുകളില്‍ മേഘങ്ങള്‍ വരുന്നത് അസാധാരണമായൊരു കാര്യമല്ല. എന്നാല്‍ മെയ് എട്ടിന് നാസയുടെ മോഡറേറ്റ് റസലൂഷന്‍ ഇമേജിങ് സ്‌പെക്ട്രോറേഡിയോ മീറ്റര്‍ (മോഡിസ്) ഉപഗ്രഹം അസാധാരണമായ രൂപത്തിലുള്ള ഒരു മേഘത്തെ കാസ്പിയന്‍ കടലിന് മുകളില്‍ കണ്ടെത്തി. ചിത്രത്തിന് നടുക്ക് വെള്ള നിറത്തിലുള്ള പെയിന്റില്‍ മുക്കിയ ബ്രഷുകൊണ്ട് സ്പര്‍ശിച്ചപോയുണ്ട് അത് കാണാന്‍. നല്ല കട്ടിയുള്ള കൃത്യമായ അരികുകളോടുകൂടിയുള്ള മേഘം.
ഇതൊരു ചെറിയ സ്ട്രാറ്റോക്യമുലസ് ക്ലൗഡ് ആണെന്നാണ് എസ്ആര്‍ഒഎന്‍ നെതര്‍ലണ്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട ഫോര്‍ സ്‌പേസ് റിസര്‍ച്ചിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ബാസ്റ്റ്യന്‍ വാന്‍ ഡീഡെന്‍ഹോവന്‍ പറയുന്നത്. ഒരു പഞ്ഞിക്കെട്ട് പോലെ കട്ടിയുള്ള മേഘത്തെയാണ് ക്യുമുലസ് മേഘം എന്ന് വിളിക്കുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥയുള്ള സമയങ്ങളില്‍ നീലാകാശത്ത് ഇത്തരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള ക്യുമുലസ് മേഘങ്ങള്‍ നിരനിരയായി പാളികളായി കാണപ്പെടുന്നവയാണ് സ്ട്രാറ്റോക്യുമുലസ് മേഘങ്ങള്‍.
ഇങ്ങനെ നിരനിരയായി കൂടിച്ചേര്‍ന്ന സ്ട്രാറ്റോ ക്യുമലസ് മേഘങ്ങളുടെ കൂട്ടമാണ് ചിത്രത്തില്‍ കാണുന്നത്. ഏകദേശം 100 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന മേഘക്കൂട്ടമാണിത്. ഇത്തരം മേഘങ്ങള്‍ സാധാരണ 600 മീറ്റര്‍ മുതല്‍ 2000 മീറ്റര്‍ വരെ ഉയരത്തിലാണ് രൂപപ്പെടാറുള്ളത്. ചിത്രത്തിലുള്ള മേഘം ഏകദേശം 1500 മീറ്റര്‍ ഉയരത്തിലാണുള്ളത്.
മെയ് 28 ന് ഉച്ചയോടടുത്ത സമയത്താണ് ഈ ചിത്രം പകര്‍ത്തിയത്. ആ സമയം മേഘം കാസ്പിയന്‍ കടലിന് മുകളിലായിരുന്നു. ഉച്ചയോടുകൂടി ഇത് വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത്
പുലര്‍ച്ചെ, മുകളിലെ ചിത്രം എടുത്തപ്പോള്‍, മേഘം കാസ്പിയന്‍ കടലിന് മുകളിലായിരുന്നു. ഉച്ചയോടെ, അത് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും സെന്‍ട്രല്‍ കാസ്പിയന്‍ തീരത്തിന് മുകളിലൂടെ നീങ്ങുകയും ചെയ്തു. ഉച്ചയോടെ, അത് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി, കോക്കസസ് പര്‍വതനിരകളുടെ താഴ്വരയ്ക്ക് സമീപമുള്ള താഴ്ന്ന സമതലത്തിലൂടെ റഷ്യയിലെ മഖാച്കലയുടെ തീരത്തേക്ക് നീങ്ങി.
കാസ്പിയന്‍ തടാകത്തിന് മുകളിലുള്ള ചൂടുള്ളതും വരണ്ടതുമായ വായു തണുത്തതും ഈര്‍പ്പമുള്ളതുമായ വായുവുമായി കൂട്ടിമുട്ടുമ്പോഴാണ് മേഘം രൂപപ്പെടുന്നതെന്നാണ് വാന്‍ ഡീഡെന്‍ഹോവന്‍ പറയുന്നത്. ഇത്തരം മേഘങ്ങള്‍ ആഫ്രിക്കയുടെ തീരങ്ങളില്‍ സാധാരണയായി കാണാറുണ്ട് പക്ഷെ അവ കൂടുതല്‍ വലുതായിരിക്കുമെന്ന് മാത്രം.
Content Highlights: nasa satellite spots peculiar cloud over the Caspian Sea