60,000 ജീവനക്കാർക്ക് സ്വയം വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്; ഇന്ത്യയിലും ബാധകം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപങ്ങൾ നടത്തുന്നതിനിടെ ജീവനക്കാരെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാർക്കായി സ്വയം വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ചു. ഇന്ത്യ, അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലെ അർഹരായ ഏകദേശം 60,000 ജീവനക്കാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
മൈക്രോസോഫ്റ്റിലെ ലെവൽ 70-നും അതിനു താഴെയുമുള്ള അർഹരായ ജീവനക്കാർക്കാണ് സ്വയം വിരമിക്കൽ പദ്ധതി ലഭ്യമാക്കിയത്. ജനറൽ മാനേജർമാർ, പാർട്ണർമാർ, സീനിയർ ഡയറക്ടർമാർ, വൈസ് പ്രസിഡന്റുമാർ തുടങ്ങിയ ഉയർന്ന തസ്തികകളിൽ ഉള്ളവർവരെ ഇതിന്റെ പരിധിയിൽ വരുന്നു. ഈ പദ്ധതി തിരഞ്ഞെടുക്കാൻ താല്പര്യമുള്ള ജീവനക്കാർ ഡിസംബർ ആദ്യം തീരുമാനം അറിയിക്കണം. ഇതിന്റെ ഭാഗമാകുന്നവർ ഡിസംബർ 31-ന് കമ്പനിയിൽനിന്ന് വിരമിക്കും.
AI ഡാറ്റാ സെന്ററുകൾക്കും അനുബന്ധ ഇൻഫ്രാസ്ട്രക്ചറുകൾക്കുമായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന മൈക്രോസോഫ്റ്റ്, സാമ്പത്തിക അച്ചടക്കവും ചെലവുകളും ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിക്കുന്നത്. പെട്ടെന്നുള്ള കൂട്ടപ്പിരിച്ചുവിടലുകൾ ഒഴിവാക്കി, പകരം സാമ്പത്തിക ആനൂകൂല്യങ്ങളോടെ കമ്പനി വിടാൻ താത്പര്യമുള്ളവർക്ക് അവസരം നൽകുകയാണ് കമ്പനി. മാർക്കറ്റിംഗ്, സെയിൽസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ചില ടീമുകൾ ഈ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Microsoft has announced a voluntary retirement package for approximately 60,000 eligible employees across India, the US, UK, and Canada. This strategic restructuring aims to streamline financial discipline and manage growing costs as the company heavily invests in AI infrastructure.