വിന്‍ഡോസ് 10-നെ കൈവിട്ട് മൈക്രോസോഫ്റ്റ്, വ്യാഴാഴ്ച വലിയ പ്രഖ്യാപനമുണ്ടാവുമെന്ന് കമ്പനി

പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടിയുള്ള ഏറ്റവും അവസാനത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കി. 2015-ല്‍ പുറത്തിറക്കിയ വിന്‍ഡോസ് 10 ഒഎസിന് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ പിന്തുണ ഒക്ടോബര്‍ 14-ന് അവസാനിച്ചു. വിന്‍ഡോസ് 10-ല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ ഇനി പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല.

ചൊവ്വാഴ്ചയാണ് ഏറ്റവും പുതിയ വിന്‍ഡോസ് 10 അപ്‌ഡേറ്റ് ലഭ്യമാക്കിത്തുടങ്ങിയത്. വിന്‍ഡോസ് 19044.6456, 19045.6456 പതിപ്പുകള്‍ക്കാണ് ഇത് ബാധകമാവുക. കംപ്യൂട്ടറില്‍ ഏറ്റവും പുതിയ എസ്എസ്‌യു (Servicing Stack Up-date) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം. അതില്ലെങ്കില്‍ ചിലപ്പോള്‍ അപ്‌ഡേറ്റ് ലഭിക്കില്ല.

അപ്ഡേറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ?

  • സെറ്റിങ്‌സില്‍ അപ്‌ഡേറ്റ് ആന്റ് സെക്യൂരിറ്റി തിരഞ്ഞെടുത്ത് വിന്‍ഡോസ് അപ്‌ഡേറ്റ് ക്ലിക്ക് ചെയ്യുക. ശേഷം ചെക്ക് ഫോര്‍ അപ്‌ഡേറ്റ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക. അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍ അതില്‍ കാണാം.
  • ഡൗണ്‍ലോഡ് ആന്റ് ഇന്‍സ്റ്റാള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ നിങ്ങളുടെ കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ആവും.

വിന്‍ഡോസുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനം വരുന്നു

വ്യാഴാഴ്ച വിന്‍ഡോസുമായി ബന്ധപ്പെട്ട വലിയൊരു അപ്‌ഡേറ്റ് ഉണ്ടാവുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമല്ല. അടുത്തിടെ, കംപ്യൂട്ടറിന് ഏജന്റിക് കഴിവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ വിന്‍ഡോസ് സെന്‍ട്രലുമായി നടത്തിയ ഒരു സംഭാഷണത്തില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേറ്റ് ഓഫ് എന്റര്‍പ്രൈസ് ആന്റ് സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ഡേവിഡ് വെസ്റ്റണ്‍ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ, എഐ അധിഷ്ഠിതമായ വിന്‍ഡോസ് അപ്‌ഗ്രേഡുകള്‍ എന്തെങ്കിലും ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Microsoft has released the final software update for Windows 10, as official support ended on October 14,