'ആധുനിക ബിസിനസ്സിൽ ഡിജിറ്റൽ മീഡിയയുടെ പങ്ക്'; മണപ്പുറം യുണീക്ക് ടൈംസ് കോൺക്ലേവ്- 2024 സംഘടിപ്പിച്ചു

.
.

കൊച്ചി: കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മണപ്പുറം യുണീക് ടൈംസ് കോൺക്ലേവ് 2024 വിജകരമായി സംഘടിപ്പിച്ചു. 'ആധുനിക ബിസിനസ്സിൽ ഡിജിറ്റൽ മീഡിയയുടെ പരിവർത്തനപരമായ പങ്ക്' എന്ന വിഷയത്തിൽ വ്യവസായപ്രമുഖർ, ഡിജിറ്റൽ മീഡിയ, വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തികൊണ്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര ശ്രേയാംസ് കുമാർ, സോ ഐ ആം സ്ഥാപകയും സി.ഇ.ഒയുമായ ഡോ. ഫാത്തിമ നിലൂഫർ ഷെരീഫ് എന്നിവരുടെ ശ്രദ്ധേയമായ പാനൽ കോൺക്ലേവിൽ പങ്കെടുത്തു. ഡോ. കുര്യച്ചൻ മോഡറേറ്റർ ആയിരുന്നു.

അശ്വനി ലച്മണ്ഡാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് എൽ. അശ്വനി, സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, സീരിയൽ എന്റർപ്രണർ & ട്രാൻസ്ഫോർമേഷൻ കോച്ച് സജീവ് നായർ, നന്തിലത്ത് ജി മാർട്ട് ഡയറക്ടർ ഐശ്വര്യ നന്ദിലത്ത് തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുത്തു.

Content Highlights: manappuram unique times conclave