രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി ജിയോ പ്ലാറ്റ്ഫോംസ്

അവാര്‍ഡ് ദാനച്ചടങ്ങില്‍നിന്ന്‌
അവാര്‍ഡ് ദാനച്ചടങ്ങില്‍നിന്ന്‌

കൊച്ചി/ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെക്നോളജി കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിന് പ്രശസ്തമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍. നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡും ഇന്റര്‍നാഷണല്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുപിഒ) ട്രോഫിയുമാണ് ജിയോ പ്ലാറ്റ്ഫോംസ് നേടിയത്.

സാങ്കേതികവിദ്യയിലും നവീകരണത്തിലും നല്‍കിയ അസാധാരണ മികവിനാണ് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറി.

യഥാര്‍ഥ ലോകത്തിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുമായി ഇന്നവേഷനെ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ സമീപനത്തെ സാധൂകരിക്കുന്നതാണ് ഈ അവാര്‍ഡുകളെന്ന് ജിയോ പ്ലാറ്റ്ഫോംസ് സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്നാഗര്‍ പറഞ്ഞു. 'ഞങ്ങള്‍ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുക മാത്രമല്ല, 5ജി, 6ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലൂടെ ഡിജിറ്റല്‍ യുഗത്തില്‍ ദേശീയ വളര്‍ച്ചയും ആഗോള മത്സരശേഷിയും വര്‍ധിപ്പിക്കാന്‍ കഴിയുന്ന കഴിവുകള്‍ വികസിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Jio Platforms receives prestigious National Intellectual Property Award and WIPO Trophy