കാൾ ഓഫ് ഡ്യൂട്ടി വീഡിയോ ഗെയിമിന്റെ സ്രഷ്ടാവ് വിൻസ് സാംപെല്ല കാറപകടത്തിൽ മരിച്ചു

#ടെക്നോളജി ഡെസ്ക്
Vince Zambella | Photo: Gettyimages
Vince Zambella | Photo: Gettyimages

കാലിഫോർണിയ: ജനപ്രിയ വീഡിയോ ഗെയിം പരമ്പരയായ കാൾ ഓഫ് ഡ്യൂട്ടിയുടെ സഹസ്രഷ്ടാവ് വിൻസ് സാംപെല്ല(55) യുഎസിലുണ്ടായ കാറപകടത്തിൽ മരിച്ചു.

ലോസ് ആഞ്ജലിസ് ഹൈവേയിൽവെച്ചാണ് സാംപെല് ഓടിച്ച ഫെറാറി കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. സാംപെല്ലയ്ക്കൊപ്പമുണ്ടായിരുന്നയാളും മരിച്ചു. അപകടമുണ്ടായ ഉടൻ കാറിലെ പാസഞ്ചർ സീറ്റ് ഇജക്ട് ചെയ്യപ്പെട്ടെന്നും എന്നാൽ, ഡ്രൈവർ ഉള്ളിൽക്കുടുങ്ങിപ്പോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. സാംപെല്ലായാണോ കാറോടിച്ചതെന്ന കാര്യം വ്യക്തമല്ല.

2003-ലാണ് ജാസൺ വെസ്റ്റ്, ഗ്രാൻഡ്‌ കോളിയർ എന്നിവരുമായിച്ചേർന്ന് കാൾ ഓഫ് ഡ്യൂട്ടി നിർമിച്ചത്. രണ്ടാംലോകയുദ്ധത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ഗെയിമാണിത്. ഈ ഗെയിമിന്റെ 50 കോടിയിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇതുകൂടാതെ മെഡൽ ഓഫ് ഓണർ, ടൈറ്റൻഫാൾ, അപെക്സ് ലെജൻഡ്‌സ് തുടങ്ങിയ ഗെയിമുകൾക്കുപിന്നിലും സാംപെല്ല പ്രവർത്തിച്ചു.