ആര്‍ട്ടെമിസ്-1; പുതിയ തീയ്യതി നവംബര്‍ 14, റോക്കറ്റും പേടകവും ലോഞ്ച് പാഡിലെത്തി

Photo: NASA
Photo: NASA

ഫ്‌ളോറിഡ: അമേരിക്കയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് പദ്ധതിയുടെ ആദ്യ വിക്ഷേപണമായ ആര്‍ട്ടെമിസ്-1 നവംബര്‍ 14 ന് നടത്താന്‍ തീരുമാനിച്ചു. നേരത്തെ രണ്ട് തവണ വിക്ഷേപണ ശ്രമം പരാജയപ്പെട്ടിരുന്നു. 

ഓറിയണ്‍ പേടകം വഹിച്ചുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ വിക്ഷേപിക്കുക. ഫ്‌ളോറിഡയിലുള്ള നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തിലെ 39 ബി ലോഞ്ച്പാഡില്‍ നിന്നായിരിക്കും വിക്ഷേപണം. 69 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോ നവംബര്‍ 14 രാത്രി 12.07 നാണ് ആരംഭിക്കുക. 

ഓറിയോണ്‍ പേടകവും എസ്എല്‍എസ് റോക്കറ്റും കഴിഞ്ഞ ദിവസം രാവിലെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങില്‍ നിന്ന് വിക്ഷേപണത്തറയില്‍ എത്തിച്ചു. വിക്ഷേപണത്തിനായുള്ള തയ്യാറെടുപ്പുകളാണ് ഇനി ചെയ്യേണ്ടത്. 

Content Highlights: artemis 1 launch date november 14