കാവല്‍ക്കാരനായ ആമസോണ്‍ ആസ്ട്രോ ഒളിഞ്ഞു നോക്കുമോ? ; ആശങ്കയറിയിച്ച് വിദഗ്ദര്‍

വീട് മുഴുവന്‍ സഞ്ചരിക്കാനും ഓരോ മുക്കും മൂലയും പരിശോധിക്കാനും ഉള്‍പ്പടെ ഒരു സ്മാര്‍ട് ഡിസ്പ്ലേയുടെ സകല സൗകര്യങ്ങളും സാധ്യമാകുന്ന കുഞ്ഞന്‍ റോബോട്ടാണ് ആമസോണ്‍ ആസ്ട്രോ. അടുത്തിടെയാണ് ആമസോണ്‍ ഇത് അവതരിപ്പിച്ചത്.
കാഴ്ചയില്‍ കുഞ്ഞനും 'ക്യൂട്ടു'മായ ആമസോണ്‍ ആസ്ട്രോ പക്ഷെ ഒരു പാട് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആസ്ട്രോയുടെ കണ്ണുകള്‍ നിരന്തരം നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
വലിയ രീതിയിലുള്ള ഒറു ഡാറ്റാ ശേഖരണ പ്രക്രിയയാണ് ഈ സാങ്കേതിക വിദ്യ നടത്തുന്നത്. നിങ്ങളുടെ വീട്ടിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു റോബോട്ട് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് ആര്‍ക്കറിയാം ? ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷനിലെ പോളിസി അനലിസ്റ്റായ മാത്യൂ ഗ്വാരിഗ്ലിയ പറഞ്ഞു.
999.99 ഡോളറാണ് ഇതിന്റെ വില. അമേരിക്കന്‍ വിപണിയിലാണ് ഇത് അവതരിപ്പിച്ചത്.
വീടിന്റെ സുരക്ഷ, കുട്ടികളുടെ സുരക്ഷ ഉള്‍പ്പടെ അലെക്സയുടെ സഹായം തേടുന്ന എന്ത് ആവശ്യത്തിനും ആസ്ട്രോ റോബോട്ടിനെ ആശ്രയിക്കാം. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപകരണമെന്ന നിലയില്‍ ആസ്ട്രോയെ നിയന്ത്രിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ രു ആപ്ലിക്കേഷനാണ്.
ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണം എന്നനിലയില്‍ സൈബര്‍ കുറ്റവാളികള്‍ ഇതിലേക്ക് കടന്നുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധ്യതയുണ്ട്.
നേരത്തെ അലെക്സ എക്കോ സ്പീക്കറുകളും വീട്ടിലുള്ള ശബ്ദങ്ങളെല്ലാം കേള്‍ക്കുന്നുണ്ടെന്നും ഇത് സ്വകാര്യതാലംഘനമാണെന്നുമെല്ലാമുള്ള വിവാദങ്ങളുണ്ടായിരുന്നു. പലതിലും ഇപ്പോഴും അന്വേഷണം നടക്കുന്നുമുണ്ട്.
അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത തങ്ങള്‍ക്ക് ഏറെപ്രധാനമാണെന്നാണ് ആമസോണ്‍ പറയുന്നത്. ആസ്ട്രോ അതിലെ വിവരങ്ങള്‍ ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും അതിനുള്ളില്‍ തന്നെയാണ്. മാത്രവുമല്ല വീട്ടില്‍ ആസ്ട്രോ കടന്നുചെല്ലാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ നിശ്ചയിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ക്യാമറയും മൈക്രോഫോണുകളും ഓഫ് ചെയ്യാനും സാധിക്കും.
ശബ്ദവും, ദൃശ്യങ്ങളും ക്ലൗഡിലേക്ക് സ്ട്രീം ചെയ്യുമ്പോള്‍ ഒരു ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കും. ആമസോണ്‍ അക്കൗണ്ട് ഉപയോഗിച്ച് മൊബൈല്‍ഫോണുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ റോബോട്ടില്നിന്നുള്ള ലൈവ് ക്യാമറാ ദൃശ്യങ്ങള്‍ ദൂരെ നിന്ന് കാണുകയുള്ളൂ എന്നുമെല്ലാം ആമസോണ്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights: