ഷവോമി 15 അൾട്ര 2025ൽ? പുതിയ ഫോണിന്റെ സവിശേഷതകളറിയാം

ഷവോമി 15 അൾട്ര അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും. ചൈനയിലാകും പുതിയ സ്മാർട്ട് ഫോണുകൾ ആദ്യം എത്തുക. ഷവോമി 15, ഷവോമി 15 പ്രോ പതിപ്പുകളാണ് എത്തുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വെബ്‌സൈറ്റിൽ പുതിയ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ബിഐഎസ് സർട്ടിഫിക്കേഷനിൽ സ്മാർട്ട് ഫോണിന്റ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ചൈനയുടെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ (എംഐഐടി) പട്ടികയിൽ ഇത് ഷവോമി 15 അൾട്രായുടെ ഇന്ത്യൻ വേരിയൻ്റാണെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
പുതിയ പതിപ്പ് ചൈനയിലെത്തി ഉടൻ തന്നെ ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോർട്ട്. ഷവോമി 15 അൾട്ര 90W വയർഡ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതാണ്. 2K ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് സവിശേഷതകളോടെയാണ് ഇന്ത്യൻ വേരിയന്റ് പുറത്തെത്തുകയെന്നാണ് റിപ്പോർട്ടുകൾ. വയർലെസ് ചാർജിങ് സംവിധാനമുണ്ടാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഒരു ഇഞ്ച് വലിപ്പത്തിലുള്ള f/1.63 അപ്പേർച്ചറുള്ള പ്രധാന ക്യമാറയും 200-മെഗാപിക്സൽ അപ്പേർച്ചർ പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസറും ഉണ്ടാവാൻ സാധ്യതയുണ്ട്. ബാറ്ററി ശേഷി ഷവോമി 14 ന് സമാനമായിരിക്കാം.
Content Highlights: Xiaomi 15 Ultra is launching soon