സാംസങിന്റെ എൻട്രി ലെവൽ 5ജി സ്മാർട്ഫോൺ; ഗ്യാലക്‌സി എഫ് 06 എത്തുന്നു

photo:Samsung
photo:Samsung

സാംസങ് ഗ്യാലക്‌സി എഫ് 06 5ജി സ്മാർട്ഫോൺ ഫെബ്രുവരി 12-ന് എത്തും. ഫ്ലിപ്കാർട്ടിലൂടെയും സാംസങ് റീടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ സ്വന്തമാക്കാം. ദിവസങ്ങൾക്ക് മുൻപ് ഫോണിന്റെ ചില പ്രധാന സവിശേഷതകൾ കമ്പനി പുറത്തുവിട്ടിരുന്നു.

6.8 ഇഞ്ചിന്റെ എച്ച്.ഡി എൽ.സി.ഡി സ്ക്രീൻ, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, സൈഡ് മൗണ്ടഡ് ഫിം​ഗർപ്രിന്റ് സെൻസർ എന്നിവ പ്രത്യേകതകളാണ്. ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. 

50 മെഗാപിക്‌സല്‍ മെയിൻ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെൻസർ, എട്ട് മെഗാപിക്‌സല്‍ സെൽഫി ക്യാമറ എന്നിവയും നൽകി. 25 വാട്ട് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എം.എ.എച്ച് ബാറ്ററിയാണുള്ളത്. ഫോണിനൊപ്പം ചാർജർ ഉണ്ടായിരിക്കില്ല.  

ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് ഈ എൻട്രി ലെവൽ സ്മാർട്ഫോണിനുള്ളത്. നാല് വർഷത്തെ ഒ.എസ് അപ്‌ഗ്രേഡും സെക്യൂരിറ്റി അപ്‌ഡേറ്റുകളുമാണ് കമ്പനി ഉറപ്പുനൽകുന്നത്. 9000-നും  10000-നും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. 

Content Highlights: Samsung Galaxy F06 5G India Launch