7550 എംഎഎച്ച് ബാറ്ററി, റിവേഴസ് ചാര്‍ജിങ്; പുതിയ പോക്കോ എഫ് 7 വരുന്നു

കൊച്ചി: മികച്ച ചിപ്സെറ്റും കരുത്തുറ്റ ബാറ്ററിയുമായി പുതുതലമുറയെ ലക്ഷ്യമിട്ട് പോക്കോ എഫ് സീരീസിലെ പുതിയ ഫോണ്‍ എത്തുന്നു. 7550 എംഎഎച്ച് ബാറ്ററിയും സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്സെറ്റുമായി പോക്കോ എഫ്7 ആണ് ജൂലായില്‍ വിപണിയിലെത്തുന്നത്. പ്രീമിയം ഫീലിനൊപ്പം മികച്ച പെര്‍ഫോമന്‍സും നല്‍കുന്നതാണ് എഫ്7 എന്ന് പോക്കോ ഇന്ത്യയുടെ പ്രൊഡക്റ്റ് മാനേജര്‍ സച്ചിന് ദേവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെഗ്മെന്റിലെ എറ്റവും ശേഷിയുള്ള ബാറ്ററിയെന്ന വാഗ്ദാനവുമായാണ് പോക്കോ എഫ്7 എത്തുന്നത്. സാധാരണ ഉപയോഗത്തില്‍, ഒരു തവണ ചാര്‍ജുചെയ്താല്‍ രണ്ടു ദിവസത്തിലേറെ നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം 90 വാട്ട് ടര്‍ബോ ചാര്‍ജറും 22.5 വാട്ട് റിവേഴ്സ് ചാര്‍ജിങും ഉണ്ട്. ഫോണ്‍ ഉപയോഗിച്ച് മറ്റ് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനമാണ് റിവേഴ്സ് ചാര്‍ജിങ്.
120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് നല്കുന്ന 6.83 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 50 എംപി പ്രൈമറി സെന്‍സറും (സോണി ഐഎംഎക്സ് 882 ക്യാമറ) 8 എംപി അള്ട്രാവൈഡുമാണ് റിയര്‍ ക്യാമറ യൂണിറ്റിലുള്ളത്. 20 എംപിയാണ് ഫ്രണ്ട് ക്യാമറ. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനായി ഐപി 66, ഐപി 68, ഐപി 69 പരിരക്ഷയുമുണ്ട്.
രണ്ട് വേരിയന്റുകളുമായാണ് പോക്കോ ഫ്7 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 12ജിബി+256 ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി+512ജിബി വേരിയന്റിന് 31,999 രൂപയുമാണ് ഇന്‍ട്രൊഡക്ടറി പ്രൈസ്. ജൂലൈ ഒന്നു മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴിയാണ് വില്പന. ആദ്യദിനം ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സ്ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷനും ഒരു വര്‍ഷം എക്സ്സ്റ്റെന്ഡെഡ് വാറണ്ടിയും ലഭിക്കും.
Content Highlights: new poco f7 mobile phone