ഏറ്റവും കനം കുറഞ്ഞ ഐഫോൺ എയർ ഒപ്പം A19പ്രോ ചിപ്പ്സെറ്റിൽ വമ്പൻ ഫീച്ചറുകളും

ഏറെ കാലത്തിന് ശേഷം ഐഫോണ്‍ രൂപകല്‍പനയില്‍ ആപ്പിള്‍ അവതരിപ്പിച്ച വലിയ മാറ്റമാണ് ഐഫോണ്‍ എയര്‍. ആപ്പിളിന്റെ പതിവ് ശൈലികളില്‍ നിന്ന് മാറിയ ഉപകരണം. കേവലം കനം കുറഞ്ഞ അഥവാ മെലിഞ്ഞ ഫോണ്‍ എന്നതിലുമപ്പുറം ആകര്‍ഷകമായ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ഐഫോണ്‍ സീരീസില്‍ ഇത്തവണ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ളതും ഈ സ്ലിം ബ്യൂട്ടി ഐഫോണ്‍ തന്നെയായിരിക്കാം.
5.6 എംഎം കനം മാത്രമാണ് ഐഫോണ്‍ എയറിനുള്ളത് 6.5 ഇഞ്ച് പ്രോ മോഷന്‍ എക്‌സ്ഡിആര്‍ ഒഎല്‍ഇഡി പ്ലാനലാണിതില്‍. 145 ഗ്രാം ഭാരമുണ്ട്. ടൈറ്റേനിയം ഫ്രെയിമാണിതില്‍. മികച്ച രീതിയില്‍ ഈട് നില്‍ക്കും വിധമാണ് ഫോണിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെടുന്നു.
ആപ്പിളിന്റെ എ19 പ്രോ ചിപ്പ്‌സെറ്റിലാണ് ഐഫോണ്‍ എയര്‍ എത്തുന്നത്. 1ടിബി വരെ സ്‌റ്റോറേജ് ഓപ്ഷനുണ്ട്. ആപ്പിളിന്റെ സി1എക്‌സ് മോഡം ആണിതില്‍.ഐഫോണ്‍ 16ഇയില്‍ ഉണ്ടായിരുന്ന സി1 മോഡത്തേക്കാള്‍ രണ്ടിരട്ടി വേഗമുണ്ടിതിന്.
സിംഗിള്‍ ക്യാമറ സംവിധാനമാണ് ഐഫോണ്‍ എയറില്‍. 48 എംപി ഫ്യൂഷന്‍ ക്യാമറയാണ് ഇതില്‍. 12 എംപി 2എക്‌സ് ടെലിഫോട്ടോ ചിത്രങ്ങള്‍ ഇതില്‍ പകര്‍ത്താനാവും. സെല്‍ഫിയ്ക്കായി 18 എംപി ക്യാമറയാണിതില്‍. ഫോണ്‍ വെര്‍ട്ടി സെന്റര്‍ സ്റ്റേജ് സൗകര്യവും ലഭ്യമാണ്. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ ഉള്‍പ്പടെ വിവിധ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിലാവും. ഗ്രൂപ്പ് സെല്‍ഫി എടുക്കുമ്പോള്‍ ആളുകളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓട്ടോമാറ്റിക് ആയി ഫീല്‍ഡ് ഓഫ് വ്യൂ ക്രമീകരിക്കുകയും ചെയ്യും. ഫോണ്‍ വെര്‍ട്ടിക്കലായി പിടിച്ച് തന്നെ കൂടുതലാളുകളുള്ള ഹൊറിസോണ്ടല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. മികച്ച വീഡിയോകള്‍ എടുക്കാന്‍ സാധിക്കുന്ന അള്‍ട്രാ സ്റ്റെബ്ലൈസ്ഡ് 4കെ എച്ച്ഡിആര്‍ പിന്തുണയും സെല്‍ഫി ക്യാമറയ്ക്കുണ്ട്.
ഫോണിന് അധിക സംരക്ഷണം നല്‍കുന്നതിനായി ഇരുവശങ്ങളിലും സെറാണിക് ഷീല്‍ഡ് 2 സംരക്ഷണമാണ് നല്‍കിയിരിക്കുന്നത്. മൂന്നിരട്ടി സ്‌ക്രാച്ച് റെസിസ്റ്റന്‍സ് ഇത് വാഗ്ദാനം ചെയ്യുന്നു. പ്രത്യേകം ക്യാമറ കണ്‍ട്രോള്‍ ബട്ടനും, ആക്ഷന്‍ ബട്ടനും ഫോണിനുണ്ട്.
കനം കുറഞ്ഞ ഫോണ്‍ ആയതിനാല്‍ തന്നെ അതിന് വേണ്ടി കുറേ കാര്യങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ഫിസിക്കല്‍ സിം കാര്‍ഡ്. ഫോണില്‍ നിന്ന് സിം കാര്‍ഡ് േ്രട പൂര്‍ണമായും ഒഴിവാക്കി പകരം ഇ-സിം സൗകര്യമാണ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ ബാറ്ററിയാണിതില്‍. എങ്കിലും ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ വലിയ ഉപയോഗമുള്ളവര്‍ക്ക് അത്രത്തോളം ലഭിച്ചെന്ന് വരില്ല. ബാറ്ററി ചാര്‍ജ് തീരുന്നത് നിയന്ത്രിക്കാന്‍ പുതിയ അഡാപ്റ്റീവ് പവര്‍ സേവര്‍ മോഡും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫോണിനായി മാഗ് സേഫ് കെയ്‌സും പുതിയ ക്രോസ് ബോഡി സ്ട്രാപ്പും അവതരിപ്പിച്ചിട്ടുണ്ട്.
ഐഫോണ്‍ എയറിന്റെ 256 ജിബി ബേസ് മോഡലിന് 999 ഡോളറാണ് വില. 1ടിബി മോഡലിന് 1399 ഡോളര്‍ വരെ എത്തും.
Content Highlights: Experience the revolutionary iPhone Air—a slim, lightweight phone packed with impressive features