999 രൂപയ്ക്ക് ജിയോഫൈ ഹോട്ട്‌സ്‌പോട്ട് വാങ്ങാം

കോഴിക്കോട്: ജിയോഫൈ പോക്കറ്റ് 4ജി ഹോട്ട്‌സ്‌പോട്ട് റൂട്ടറിന് വിലകുറച്ച് ജിയോ. ഉത്സവകാല വില്‍പനയില്‍ 999 രൂപയ്ക്കാണ് ജിയോഫൈ എം2എസ് മോഡല്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.
1999 രൂപയാണ് ഇതിന്റെ യഥാര്‍ഥ വില. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാവും. സെപ്റ്റംബര്‍ 20 മുതല്‍ 30 വരെയാണ് ഓഫര്‍ ലഭ്യമാവുക.
2300 mAh ബാറ്ററിയുള്ള ജിയോ ഫൈ എം2എസിനൊപ്പം ഒരു ജിയോ സിം കാര്‍ഡും ലഭിക്കും. ജിയോ ഫൈ കയ്യില്‍ കിട്ടിയ ശേഷം ഈ സിംകാര്‍ഡ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആക്റ്റിവേറ്റ് ചെയ്യണം. ജിയോയുടെ താരിഫ് പ്ലാന്‍ അനുസരിച്ചാണ് ജിയോഫൈ പ്രവര്‍ത്തിക്കുന്നത്. ജിയോ4 വോയ്‌സ് ആപ്പ് വഴി വോയ്‌സ്‌കോളുകള്‍ വിളിക്കാനും ഇതുവഴി സാധിക്കും.
ജിയോയുടെ വെബ്‌സൈറ്റില്‍ നിന്നും ഫ്ലിപ്​കാർട്ടിൽ നിന്നും ജിയോഫൈ എം2എസ് ഓഫര്‍ വിലയില്‍ വാങ്ങാവുന്നതാണ്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയ്‌ലിലും പേ ടിഎം മാള്‍ മേരാ കാഷ്ബാക്ക് സെയിലിലും ഓഫര്‍ വിലയില്‍ ജിയോഫൈ റൂട്ടര്‍ ലഭ്യമാണ്.


VIEW ON mathrubhumi.com