ജിയോഭാരത് ഫോണിന്റെ 2 പുതിയ മോഡലുകൾ പുറത്തിറക്കി

ദശലക്ഷക്കണക്കിന് 2G ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആദ്യമായി 4G ആസ്വദിക്കാൻ സഹായമായതായിരുന്നു 2023-ലെ ജിയോഭാരത് V2-ൻ്റെ വിജയം. ഇതിന്റെ തുടർച്ചയായി റിലയൻസ് ജിയോ ജിയോഭാരത് V3, V4 എന്നീ പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ V3, V4 എന്നിവയുടെ പ്രകാശനം ജിയോ പ്രസിഡൻ്റ് സുനിൽ ദത്ത് നിർവഹിച്ചു. 1099 രൂപ വിലയുള്ള പുതിയ മോഡലുകളിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് മുതലായ ആപ്പുകൾ ലഭ്യമാണ്.
1000 mAh ബാറ്ററി ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ദിവസം മുഴുവനും തടസ്സമില്ലാത്ത സേവനം ആസ്വദിക്കാനാകും. 23 ഇന്ത്യൻ ഭാഷകളുടെ പിന്തുണയുമുണ്ട്.
1099 രൂപ മാത്രമാണ് ജിയോഭാരതിന്റെ വില. 123 രൂപയ്ക്ക് പ്രതിമാസ റീചാർജിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് മറ്റ് സേവന ദാതാക്കളേക്കാൾ ഏകദേശം 40ശതമാനം ലാഭം നൽകുന്നുവെന്നാണ് കമ്പനി പറയുന്നത്. മൊബൈൽ കടകളിലും ജിയോമാർട്ടിലും ആമസോണിലും പുതിയ മോഡലുകൾ ഉടൻ ലഭ്യമാകും.
Content Highlights: Jio Bharat has launched 2 new models