കെവിന്‍ ആന്‍ഡേഴ്‌സണെ നമുക്കറിയില്ലായിരിക്കാം; പക്ഷേ, നഡാലിന് 'നന്നായി' അറിയാം

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ തിങ്കളാഴ്ച്ച കോര്‍ട്ടിലിറങ്ങാന്‍ പോവുന്ന റാഫേല്‍ നഡാലിനെ നമുക്കെല്ലാം അറിയാം. എന്നാല്‍ എതിരാളിയായെത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണ്‍ അത്ര പരിചിതനല്ല. 52 വര്‍ഷത്തിന് ശേഷം യു.എസ് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആഫ്രിക്കന്‍ താരമെന്ന ചരിത്ര നേട്ടം കുറിച്ച ആ മുപ്പത്തിയൊന്നുകാരന്‍ പക്ഷേ നഡാലിന് അത്ര അപരിചിതനല്ല.
താന്‍ നേരിടാന്‍ പോകുന്ന താരത്തെ മറ്റാരേക്കാളും നന്നായി നഡാലിന് അറിയാം. അഞ്ചോ പത്തോ വര്‍ഷത്തെ പരിചയമല്ല. കളി പഠിച്ചു വരുന്ന പ്രായത്തില്‍ ഇരുവരും അറിഞ്ഞതാണ്. 12 വയസ്സ് തൊട്ടുള്ള പരിചയം. ഇരുവരുടെയും കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഡെല്‍ പോട്രോക്കെതിരായ സെമിഫൈനലിന് ശേഷം നഡാല്‍ ഇക്കാര്യം പറയുകയും ചെയ്തു. ഇങ്ങിനെയൊക്കെയാണെങ്കിലും നഡാലിനെ പരാജയപ്പെടുത്തണമെങ്കില്‍ ആന്‍ഡേഴ്‌സണ് നന്നായി വിയര്‍ക്കേണ്ടി വരും.


VIEW ON mathrubhumi.com