ഡേവിസ് കപ്പ്: രാംകുമാറിലൂടെ ഇന്ത്യക്ക് വിജയത്തുടക്കം

എഡ്മണ്ടന്‍: ഡേവിസ് കപ്പ് ഗ്രൂപ്പ് പ്ലേ ഓഫില്‍ കാനഡക്കെതിരെ ഇന്ത്യ മുന്നില്‍. ആദ്യ സിംഗിള്‍സില്‍ വിജയിച്ച് രാംകുമാര്‍ രാമനാഥനാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. നാല് സെറ്റ് നീണ്ടു നിന്ന് പോരാട്ടത്തിനൊടുവില്‍ ബ്രാഡിന്‍ സ്‌ക്‌നൂറിനെയാണ് രാംകുമാര്‍ പരാജയപ്പെടുത്തിയത്.
മൂന്നു മണിക്കൂറും 16 മിനിറ്റും നീണ്ടു നിന്ന മാരത്തണ്‍ മത്സരത്തിനൊടുവിലായിരുന്നു 22-കാരനും 154-ാം റാങ്കുകാരനുമായ ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 5-7,7-6(4),7-5,7-5.
ഇതോടെ ചൈന്നൈക്കാരനായ ഇന്ത്യന്‍ താരം 2017ല്‍ കളിച്ച അഞ്ചു മത്സരങ്ങളിലും വിജയിച്ചു. ലോകറാങ്കിങ്ങില്‍ 51-ാം സ്ഥാനത്തുള്ള ഡെനീസ് ഷപൊവലോവും യുകി ഭാംബ്രിയും തമ്മിലാണ് രണ്ടാം സിംഗിള്‍സ്.


VIEW ON mathrubhumi.com