യു.എസ് ഓപ്പണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി സഖ്യം സെമിയില്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ ഇന്ത്യയുടെ യൂകി ഭാംബ്രി ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു. മുപ്പത്തിമൂന്നുകാരനായ യൂക്കി ഭാംബ്രിയുടെ ആദ്യ ഗ്രാന്‍സ്ലാം സെമിയാണിത്. ഇന്ത്യ-കിവീസ് ജോഡി ക്വാര്‍ട്ടറില്‍ പതിനൊന്നാം സീഡുകാരായ നികോള മെക്റ്റിക്-രാജീവ് റാം സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 7-6, 6-3. മത്സരം ഒരു മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്നു.
സെമിയില്‍ ബ്രിറ്റ്‌സ് നീല്‍ കുപ്‌സ്‌കി-ജോ സാലിസ്ബറി സഖ്യത്തെയാണ് ഭാംബ്രി-വീനസ് സഖ്യം നേരിടുക. കഴിഞ്ഞ വര്‍ഷം അല്‍ബാനോ ഒലിവേറ്റിക്കൊപ്പം യു.എസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ വരെ ഭാംബ്രി എത്തിയിരുന്നു.
Content Highlights: US Open 2025, Yuki Bhambri, Michael Venus, Rajeev Ram