നിറ്റോ എ.ടി.പിയില്‍ നദാലിനെ കീഴടക്കി ഡൊമനിക്ക് തീം സെമിയില്‍

ഡൊമിനിക്ക് തീം | Photo: twitter.com|atptour
ഡൊമിനിക്ക് തീം | Photo: twitter.com|atptour

ലണ്ടന്‍: നിറ്റോ എ.ടി.പി ഫൈനല്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാലിന് തോല്‍വി. ഡൊമനിക്ക് തീമാണ് നദാലിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6, 7-6. 

ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടുസെറ്റ് പോരാട്ടത്തിനൊടുവിലാണ് നദാലിനെതിരെ അവിസ്മരണീയമായ വിജയം തീം നേടിയത്. ഈ വിജയത്തോടെ തീം സെമി ഫൈനലില്‍ പ്രവേശിച്ചു. 

20 തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയ നദാലിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് തീം പുറത്തെടുത്തത്. ടൈ ബ്രേക്കറില്‍ പതറാതെ നിന്ന തീം നദാലിനെ വെള്ളം കുടിപ്പിച്ചു. സെമി ഫൈനലില്‍ സിറ്റ്‌സിപാസിനെയാണ് തീം നേരിടുക.

നവാഗതനായ ആന്ദ്രെ റുബ്ലെവിനെ കീഴ്‌പ്പെടുത്തിയാണ് സിറ്റ്‌സിപാസ് അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-1, 4-6, 7-6. ഒരു സെറ്റ് നഷ്ടപ്പെട്ടതിനുശേഷം കളിയിലേക്ക് തിരിച്ചുവരികയായിരുന്നു സിറ്റ്‌സിപാസ്. 

Content Highlights: Thiem beats Nadal, Tsitsipas outlasts Rublev in ATP finals

Content Highlights: