കാലിക്കറ്റ് ഹീറോസിന് ആദ്യജയം

ഹൈദരാബാദ്: ബെംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി പ്രൈം വോളിബോള്‍ ലീഗില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി കാലിക്കറ്റ് ഹീറോസ്.
ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കായിരുന്നു കാലിക്കറ്റിന്റെ ജയം (15-12, 15-12, 15-9, 14-15, 15-13).
കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസിന് ജയിക്കാനായിരുന്നില്ല. ജയത്തോടെ ടീമിന് രണ്ടു പോയന്റ് ലഭിച്ചു.
നായകന്‍ ജെറോം വിനീതിനൊപ്പം അജിത് ലാല്‍, വിദേശതാരം ഡേവിഡ് ലീ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം ഹീറോസിന്റെ ജയത്തില്‍ നിര്‍ണായകമായി.
ആദ്യ മൂന്ന് സെറ്റുകള്‍ നേടി ഏകപക്ഷീയമായ ജയത്തിലേക്ക് കാലിക്കറ്റ് ടീം നീങ്ങുമെന്ന് തോന്നിച്ചെങ്കിലും നാലാം സെറ്റില്‍ ബെംഗളൂരു തിരിച്ചു വന്നു. എന്നാല്‍ അഞ്ചാം സെറ്റില്‍ ഫോമിലേക്ക് തിരിച്ചെത്തിയ ഹീറോസ് ആദ്യജയം കുറിച്ചു.
Content Highlights: Prime Volleyball League 2022 Calicut Heroes beat Bengaluru Torpedoes
Content Highlights: