പാരലിമ്പിക്‌സില്‍ ദീപശിഖയുമായി ജാക്കി ചാന്‍; ആവേശത്തോടെ ആരാധകര്‍

പാരീസ്: ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തിയത് ഇതിഹാസതാരം
ജാക്കി ചാന്‍. പാരലിമ്പിക്‌സ് ദീപശിഖയേന്തിയെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്. ആവേശഭരിതരായ ആള്‍ക്കൂട്ടം അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തും ചിത്രങ്ങളെടുത്തും ആഘോഷത്തില്‍ പങ്കുകൊണ്ടു.
മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷം. ജാക്കി ചാന്റെ വരവ് പാരീസിനെ പുളകമണിയിച്ചു. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാരലിമ്പിക്‌സിന് തുടക്കമായത്. രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് പുലര്‍ച്ചെ രണ്ടരവരെ നീണ്ടു. സെപ്റ്റംബര്‍ എട്ടുവരെ നീളുന്ന ഗെയിംസില്‍ നാലായിരത്തിലേറെ താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമില്‍ 84 പേരുണ്ട്. ജാവലിന്‍ താരം സുമിത് ആന്റില്‍, വനിതാ ഷോട്ട്പുട്ടര്‍ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത്.
Content Highlights: legendary jackie chan carries paralympic torch