ഓസ്ട്രേലിയന്‍ ഓപ്പണില്‍ കുടുംബ അട്ടിമറി; ഭര്‍ത്താവിന്റെ മത്സരം കണ്ട് പ്രചോദിതയായി, ഭാര്യക്കും ജയം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിലെ അട്ടിമറിക്കുടുംബമായി ഗായൽ മോൺഫിൽസും എലിന സ്വിതോലിനയും. പുരുഷ സിംഗിൾസിൽ നാലാം സീഡായ അമേരിക്കയുടെ ടെയ്ലർ ഫ്രിട്സിനെയാണ് മോൺഫിൽസ് നാലാം റൗണ്ടിൽ ഞെട്ടിച്ചത് (3-6, 7-5, 7-6, 6-4). ഫ്രഞ്ച് താരത്തിന്റെ ഭാര്യയായ യുക്രൈൻകാരി സ്വിറ്റോലിന നാലാം സീഡായ ജാസ്മിൻ പൗളീനിയെയും കീഴടക്കി (2-6, 6-4, 6-0).
മോൺഫിൽസിന്റെ കളികണ്ടശേഷമാണ് സ്വിറ്റോലിന പൗളീനിയെ നേരിട്ടത്. മോൺഫിൽസിന്റെ വിജയം തനിക്ക് വലിയ പ്രചോദനമായെന്ന് സ്വിറ്റോലിന പറഞ്ഞു. റോജർ ഫെഡറർക്കുശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ പ്രീക്വാർട്ടറിൽ കടക്കുന്ന പ്രായമേറിയ താരമാണ് 38-കാരനായ മോൺഫിൽസ്.
പുരുഷ സിംഗിൾസിൽ ഒന്നാം സീഡായ ഇറ്റലിയുടെ യാനിക് സിന്നർ അമേരിക്കയുടെ മാർകോസ് ജിറോണിനെ തകർത്ത് നാലാംവട്ടത്തിലെത്തി (6-3, 6-4, 6-2).
വനിതകളിൽ പോളിഷ് രണ്ടാം സീഡ് ഇഗ സ്വിയാടെക് ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിനെ തോൽപ്പിച്ചു (6-1, 6-0).
ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ചൈനയുടെ ഷെങ് ഷുവായും ചേർന്ന സഖ്യം പ്രീക്വാർട്ടറിലെത്തി. ഫ്രഞ്ച്-ക്രൊയേഷ്യൻ കൂട്ടുകെട്ടായ ക്രിസ്റ്റിന മഡനോവിച്ചിനെയും ഇവാൻ ഡോഡിങ്ങിനെയുമാണ് തോൽപ്പിച്ചത് (6-4, 6-4).
Content Highlights: joyous success gael monfils and elina svitolina in australian open