22 വര്‍ഷം നീണ്ട കരിയര്‍; WWE-യില്‍നിന്ന് വിരമിക്കാനൊരുങ്ങി ജോണ്‍ സീന

ടൊറന്റോ: ലോകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരെ ഞെട്ടിച്ച് പ്രിയ താരം ജോണ്‍ സീന ഡബ്ല്യു.ഡബ്ല്യു.ഇയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൊറന്റോയില്‍ നടന്ന 'മണി ഇന്‍ ദ ബാങ്ക്' ലൈവ് മത്സരത്തിനിടെ അപ്രതീക്ഷിതമായി റിങ്ങിലെത്തിയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2025 ഡിസംബറോടെ മത്സരങ്ങള്‍ മതിയാക്കുമെന്നാണ് 47-കാരനായ സീന അറിയിച്ചത്.
'മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി.
ഡബ്ല്യു.ഡബ്ല്യു.ഇ റോയുടെ നെറ്റ്ഫ്‌ളിക്‌സ് അരങ്ങേറ്റത്തില്‍ സീനയുണ്ടാകും. 2025-ലെ റോയല്‍ റംബിള്‍, എലിമിനേഷന്‍ ചേംബര്‍ എന്നിവയ്ക്ക് ശേഷം നടക്കുന്ന റെസ്സല്‍മാനിയ 41 ആയിരിക്കും ജോണ്‍ സീനയുടെ ഡബ്ല്യു.ഡബ്ല്യു.ഇയ്‌ക്കൊപ്പമുള്ള അവസാന ഇവന്റ്.
2002-ല്‍ റെസ്ലിങ് കരിയര്‍ ആരംഭിച്ച സീന 16 തവണ ലോക ചാമ്പ്യനായിട്ടുണ്ട്. നേരത്തേ 96-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ജോണ്‍ സീന ശ്രദ്ധ നേടിയിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്.
ഹോളിവുഡ് താരം കൂടിയായ ജോണ്‍ സീന ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
Content Highlights: john cena announces wwe retirement