ടെന്നീസ് താരം പെങ് ഷുയി വീണ്ടും വാര്‍ത്തകളില്‍

ബെയ്ജിങ്: ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രിക്കെതിരേ ടെന്നീസ് താരം പെങ് ഷുയി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷണമുണ്ടായാല്‍ പിന്തുണയ്ക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.) പ്രസിഡന്റ് തോമസ് ബാക് അറിയിച്ചു. അന്വേഷണം വേണമെന്ന് പെങ് ആവശ്യപ്പെട്ടാല്‍ പിന്തുണനല്‍കും. ബെയ്ജിങ് ശീതകാല ഒളിമ്പിക്സിനിടെ താരവുമായി കൂടിക്കാഴ്ച നടത്തുമെന്നും ബാക് വ്യക്തമാക്കി.
ഉന്നതനേതാവ് ഷാങ് ഗവോലിക്കെതിരേ ആരോപണമുന്നയിച്ചശേഷം പെങ് ഷുയിയെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂന്നാഴ്ചയ്ക്കുശേഷം പ്രത്യക്ഷപ്പെട്ടെങ്കിലും പെങ്ങിന്റെ ശാരീരിക, മാനസിക നിലയെക്കുറിച്ച് ആശങ്കകളുയര്‍ന്നു. തോമസ് ബാകുമായി അവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. എന്നാല്‍, താരം സ്വതന്ത്രയാണോ എന്നതുസംബന്ധിച്ച് വനിതാ ടെന്നീസ് അസോസിയേഷന് ചോദ്യങ്ങളുയര്‍ത്തി.
ഡബിള്‍സില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനായ പെങ്, വെയ്ബോയിലൂടെയാണ് ഗവോലിക്കെതിരേ ആരോപണമുന്നയിച്ചത്.
Content Highlights: IOC President to meet Peng Shuai in Olympic closed loop
Content Highlights: