ഇന്‍ഡൊനീഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍, സമീര്‍ പുറത്ത്

ജക്കാര്‍ത്ത: ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്.പ്രണോയ് ഇന്‍ഡൊനീഷ്യ ഓപ്പണ്‍ 100 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. 29 കാരനായ പ്രണോയ് പുരുഷ സിംഗിള്‍സില്‍ ഹോങ് കോങ്ങിന്റെ എന്‍ജി കാ ലോങ് അന്‍ഗസിനെ കീഴടക്കിയാണ് അവസാന എട്ടിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ വിജയം. മത്സരം വെറും 41 മിനിറ്റ് മാത്രമാണ് നേടിയത്. സ്‌കോര്‍: 21-11, 21-18. ലോകറാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള കാ ലോങ്ങിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് പ്രണോയി പുറത്തെടുത്തത്.
ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാന്‍സിന്റെ ബ്രൈസ് ലെവെര്‍ഡെസോ ആയിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയിയുടെ എതിരാളി.
എന്നാല്‍ മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ തോറ്റ് പുറത്തായി. മലേഷ്യയുടെ ലീ സീ ജിയയാണ് സമീറിനെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 10-21, 13-21
Content Highlights: indonesia open 2022, hs prannoy, quarter final of indonesia open, badminton, sports news, sports