ടോക്യോ പാരാലിമ്പിക്‌സ്: ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ഭവിന പട്ടേല്‍ വനിതാ ടേബിള്‍ ടെന്നീസ് മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രസീലിന്റെ ജോയ്‌സ് ഡി ഒലിവിയേരയെ തകര്‍ത്താണ് താരം അവസാന എട്ടിലേക്ക് പ്രവേശനം നേടിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭവിനയുടെ വിജയം. സ്‌കോര്‍: 12-10, 13-11, 11-6. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന ഭവിന സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും നിര്‍ണായക സമയത്ത് അവസരത്തിനൊത്തുയര്‍ന്ന ഭവിന രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ബ്രസീല്‍ താരത്തിന് ഒന്നു പൊരുതാന്‍ പോലും കഴിഞ്ഞില്ല.
ബ്രിട്ടന്റെ മീഗന്‍ ഷാക്ക്‌ലെറ്റോണിനെ കീഴടക്കിയാണ് താരം പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് ഭവിന.
Content Highlights: Tokyo Paralympics: India's paddler Bhavina Patel beats Joyce de Oliveira, storms into quarters
Content Highlights: