കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി മലയാളി താരം സഞ്ജു എം.എസ്

ഡല്‍ഹിയില്‍ വച്ച് നടന്നനാലാമത് വാക്കോ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കിക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ റിങ് ഈവന്റില്‍ ലോ കിക്ക് - 48 കെ.ജി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ സഞ്ജു എം. എസ് , ഇന്റര്‍ നാഷണല്‍ റഫറിയും സഞ്ജുവിന്റെ കോച്ചുമായ വിവേക് എ.എസിനൊപ്പം

ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി മലയാളി താരം സഞ്ജു എം.എസ്. ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ നടന്ന നാലാമത് വാക്കോ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ റിങ് ഈവന്റില്‍ പെണ്‍കുട്ടികളുടെ 48 കിലോഗ്രാം വിഭാഗത്തിലാണ് സഞ്ജു മെഡല്‍ നേടിയത്. 

ഇതിന് മുമ്പ് ആറ് ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍, തായ്‌ലന്‍ഡില്‍ വെച്ച് നടന്ന ഏഷ്യന്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍, ഉസ്‌ബെക്കിസ്താനില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം തുടങ്ങിയവയാണ് സഞ്ജുവിന്റെ മെഡല്‍ നേട്ടങ്ങള്‍. ചുമട്ടുതൊഴിലാളിയായ എസ് സജിയുടെയും വി. മഞ്ജുവിന്റെയും മകളാണ് സഞ്ജു. 

2014ല്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പഠനകാലത്താണ് കിക്ക് ബോക്‌സിങ്ങിലേക്ക് തിരിഞ്ഞത്. ബോക്‌സിങ്ങിലേക്ക് ആദ്യമെത്തിയെങ്കിലും പരിശീലകനായ എ.എസ് വിവേകിലൂടെയാണ് കിക്ക് ബോക്‌സിങ്ങിലേക്ക് തിരിഞ്ഞത്. പഠനം പൂര്‍ത്തിയാക്കി ബ്രഹ്‌മോസില്‍ താത്കാലിക ജോലിക്ക് കയറിയെങ്കിലും പിന്നീട് മുഴുവന്‍ സമയവും കിക്ക് ബോക്‌സിങ്ങിന് വേണ്ടി നീക്കിവെയ്ക്കുകയായിരുന്നു.
 
Content Highlights: Sanju MS Wins Bronze at India Open Kickboxing