പാരാലിമ്പിക്‌സ്; ടോക്യോയിലെ വിജയം ആവര്‍ത്തിച്ച് യോഗേഷ് കത്തൂനിയ, ഇന്ത്യയ്ക്ക് എട്ടാം മെഡല്‍

Photo: PTI
Photo: PTI

പാരീസ്: പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കി ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56 ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ വെള്ളി നേട്ടം. പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ എട്ടാം മെഡലാണിത്. നേരത്തേ ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു.

ഫൈനലിലെ ആദ്യ ത്രോ തന്നെ 42.22 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് വെള്ളി നേടിയത്. ബ്രസീലിന്റെ നിലവിലെ ചാമ്പ്യന്‍ ക്ലോഡിനി ബാറ്റിസ്റ്റയ്ക്കാണ് സ്വര്‍ണം. 46.86 മീറ്റര്‍ എറിഞ്ഞ് പാരാലിമ്പിക് റെക്കോഡോടെയാണ് ക്ലോഡിനിയുടെ സ്വര്‍ണ നേട്ടം.

Content Highlights: Discus thrower Yogesh Kathuniya won silver for India at the Paris Paralympics in the men`s F56