പഞ്ചാബിയില്‍ കമന്ററി പറഞ്ഞ് കിവീസിന്റെ സോധി; അടിപൊളിയെന്ന് ആരാധകര്‍

ഇഷ് സോധി | Photo: twitter|icc
ഇഷ് സോധി | Photo: twitter|icc

ദുബായ്: പഞ്ചാബി ഭാഷയില്‍ കമന്ററി പറഞ്ഞ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഇഷ് സോധി. പണ്ടു നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിലാണ് സോധി കമന്റേറ്ററായത്. ഇതിന്റെ വീഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ പഞ്ചാബി കമന്റേറ്റര്‍ ഇന്ദര്‍ബിര്‍ സിങ് സോധിയെ പരിചയപ്പെടൂ' എന്ന കുറിപ്പോടെയാണ് ഐസിസി വീഡിയോ പങ്കുവെച്ചത്. പഞ്ചാബി ഭാഷയിലും കമന്ററി വേണമെന്നും അതിന് താന്‍ തുടക്കം കുറിക്കുകയാണെന്നും വീഡിയോയില്‍ സോധി പറയുന്നു. 

ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൗളര്‍ സ്റ്റമ്പിലേക്ക് പന്ത് കാല് കൊണ്ട് അടിക്കുന്നത് കണ്ട് 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ' എന്ന് സോധി ആര്‍ത്തുവിളിക്കുന്നത് വീഡിയോയില്‍ കാണാം. പോസ്‌റ്റ് ചെയ്ത് 15 മണിക്കൂറിനുള്ളില്‍ മൂന്നര ലക്ഷം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. പഞ്ചാബിലെ ലുധിനായനയിലായിരുന്നു സോധിയുടെ ജനനം. 

നിലവില്‍ ട്വന്റി-20 ലോകകപ്പില്‍ കളിക്കുന്ന സോധി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റ് നേടി. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനത്താണ് ന്യൂസീലന്‍ഡ്. പാകിസ്താനോട് തോറ്റപ്പോള്‍ ഇന്ത്യയേയും സ്‌കോട്​ലന്‍ഡിനേയും നമീബിയയേയും ന്യൂസീലന്‍ഡ് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇനി അഫ്ഗാനിസ്താനാണ് ന്യൂസീലന്‍ഡിന്റെ എതിരാളി.

Content Highlights: New Zealand Cricketer Ish Sodhi Attempts Punjabi Commentary For ICC

Content Highlights: