ഒളിമ്പിക്‌സില്‍ മെഡല്‍ നഷ്ടപ്പെട്ട 20 ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികവുമായി മാന്‍കൈന്‍ഡ് ഫാര്‍മ

അതിഥി അശോക് | Photo: AFP
അതിഥി അശോക് | Photo: AFP

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മെഡല്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാന്‍കൈന്‍ഡ് ഫാര്‍മ. 11 ലക്ഷം രൂപ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുക.

വനിതാ ഹോക്കി ടീം, ബോക്‌സിങ് താരം സതീശ് കുമാര്‍, ഗുസ്തി താരം ദീപക് പുനിയ, ഷൂട്ടിങ് താരം സൗരഭ് ചൗധരി, ഗോള്‍ഫ് താരം അതിഥി അശോക് എന്നിവര്‍ക്കാണ് 11 ലക്ഷം രൂപ വീതം ലഭിക്കുക. വനിതാ ഹോക്കി ടീമില്‍ 16 അംഗങ്ങളാണുള്ളത്. ഇതില്‍ ഓരോരുത്തര്‍ക്കും 11 ലക്ഷം വീതം ലഭിക്കും.

ഈ താരങ്ങള്‍ക്ക് മെഡല്‍ നഷ്ടപ്പെട്ടെങ്കിലും ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടാനായെന്നും അവരുടെ അര്‍പ്പണബോധവും കഠിനധ്വാനവും പരിഗണിച്ചാണ് പാരിതോഷികം നല്‍കുന്നതെന്നും മാന്‍കൈന്‍ഡ് ഫാര്‍മ വ്യക്തമാക്കി. ഇനിയുള്ള യാത്രയ്ക്ക് ഈ സമ്മാനം ഊര്‍ജ്ജമാകട്ടെയെന്നും മാന്‍കൈന്‍ഡ് ഫാര്‍മ ആശംസിച്ചു.

Content Highlights: Mankind Pharma to give Rs 11 lakh each to 20 players who missed medals at Tokyo Olympics  

Content Highlights: