സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്

#സ്പോർട്സ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കോഴിക്കോട്: ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേള ഒക്ബോർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. എൻ.ഐ.ടി കാമ്പസിലെ സ്റ്റേഡിയമാണ് പ്രധാന വേദി. നേരത്തെ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഒക്ടോബർ 24 മുതൽ 29 വരെ നടക്കുമെന്നായിരുന്നു. ഇതാണ് ഒരു ദിവസം മുന്നോട്ട് നീട്ടിയത്

സംഘാടക സമിതി യോഗം ഞായറാഴ്ച്ച കോഴിക്കോട് ചേർന്നു. വിദ്യാഭ്യാസ മന്ത്രി എം.ഷംസുദ്ദീൻ ആണ് ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ പറഞ്ഞ തീയതിയെ കുറിച്ച് ചോദിച്ചപ്പോൾ അതിനെ കുറിച്ച് അറിയില്ലെന്നും തെറ്റുപറ്റിയതാവാമെന്നുമാണ് മന്ത്രി പറഞ്ഞത്.

11 വർഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാൻ പോവുന്നത്. നേരത്തെ കണ്ണൂർ ജില്ലയ്ക്ക് കായികമേള നൽകുകയും വേദി മാറ്റം സംബന്ധിച്ച് ചെറിയ പ്രതിഷേധമൊക്കെ ഉയരുകയും ചെയ്തിരുന്നു. എന്നാൽ കോഴിക്കോടിന്റെ സൗകര്യം കണക്കാക്കിയാണ് ഇത്തവണ കോഴിക്കോടിനെ തിരഞ്ഞെടുത്തതെന്നും പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും കഴിഞ്ഞ ദിവസം മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞിരുന്നു.

Content Highlights: State School Sports Meet scheduled from October 25 to 31, 2026., NIT Campus stadium in Kozhikode is the main venue., Kozhikode is hosting the sports meet after 11 years., Inaugurated by Education Minister M. Shamsuddeen.