നടാഷയുമായി വേര്‍പ്പിരിഞ്ഞശേഷമുള്ള ആദ്യ കൂടിക്കാഴ്ച; മകനെക്കണ്ട സന്തോഷത്തില്‍ ഹാര്‍ദിക് | VIDEO

Screengrab | x.com/93Lipsa
Screengrab | x.com/93Lipsa

ന്യൂഡല്‍ഹി: നടാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പ്പിരിഞ്ഞതിനു പിന്നാലെ മകന്‍ അഗസ്ത്യയ്‌ക്കൊപ്പം ആദ്യമായി ഒരുമിച്ച് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മകനോടൊപ്പം സന്തോഷകരമായി ചെലവഴിക്കുന്ന ഹാര്‍ദിക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. അഗസ്ത്യയെയും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുടെ മകനെയും രണ്ട് കൈകളിലായി പിടിക്കുന്ന നിലയിലാണ് ഹാര്‍ദിക് വീഡിയോയിലുള്ളത്. 

ഈ മാസമാദ്യം നടാഷ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. അഗസ്ത്യയെ ഹാര്‍ദിക്കിന്റെ മുംബൈയിലെ വീട്ടില്‍ ഇറക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക് വിദേശത്തായിരുന്നതിനാല്‍ അന്ന് മകനെ കാണാനായിരുന്നില്ല. 

2020-ല്‍ വിവാഹിതരായ ഇരുവരും ഇക്കഴിഞ്ഞ ജൂലായില്‍ പരസ്പര ധാരണയോടെ വേര്‍പ്പിരിയാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നടാഷ മകനെയും കൂട്ടി സ്വന്തം നാടായ സെര്‍ബിയയിലേക്ക് മടങ്ങി. ഹാര്‍ദിക്കിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടാന്‍ നടാഷയ്ക്ക് കഴിയാതിരുന്നതാണ് വേര്‍പ്പിരിയലിലേക്ക് നയിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


 

Content Highlights: hardik pandya meets son agastya natasa stankovic