ഗോകുലത്തിന്റെ പെണ്‍ പുലികളെ സ്വീകരിച്ച് കോഴിക്കോട്

കോഴിക്കോട്: ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ (ഐ.ഡബ്ല്യു.എല്‍.) കിരീടം നേടിയ ഗോകുലം കേരള എഫ്.സി. ഫുട്ബാള്‍ ടീമിന് ഉജ്ജ്വല സ്വീകരണം. രാവിലെ 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ടീമിനെ ഗോകുലം ക്ലബ്ബ് അധികൃതര്‍ സ്വീകരിച്ചു. നഗരത്തിലും ടീമിന് സ്വീകരണമൊരുക്കി.
മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.എം. വിജയന്‍ മുഖ്യാതിഥിയായിരുന്നു. ഗോകുലത്തിന്റെ ഫുട്‌ബോള്‍ അക്കാദമികളില്‍നിന്ന് നിരവധി താരങ്ങള്‍ ഉയര്‍ന്നുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ക്ലബ്ബ് പ്രസിഡന്റ് വി.സി. പ്രവീണ്‍, വനിതാ ടീം പരിശീലക പി.വി. പ്രിയ, ക്യാപ്‌ററന്‍ മിഷേല്‍ , പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ ലീഗിലെ ടോപ്‌സ്‌കോററായ നേപ്പാള്‍ ദേശീയതാരം സബിത്ര ഭണ്ഡാരിയടക്കമുള്ള താരങ്ങള്‍ സ്വീകരണത്തിനെത്തി. തുടര്‍ന്ന് ടീമിനെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഗോകുലം-പഞ്ചാബ് എഫ്.സി മത്സരത്തിന്റെ ഇടവേളയിലും ടീമിന് ആദരമേകി.
Content Highlights: Gokulam Kerala FC Women I League Champion Reception
Content Highlights: