ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോഡിട്ട് നവോമി ഗ്രിമ; സ്വന്തമാക്കിയത് ചെല്‍സി

Photo | x.com/kofoworola__a
Photo | x.com/kofoworola__a

ലണ്ടൻ: വനിതാ ഫുട്‌ബോളിൽ ട്രാൻസ്ഫർ തുകയിൽ റെക്കോഡ് സൃഷ്ടിച്ച് യു.എസ്. പ്രതിരോധനിരതാരം നവോമി ഗ്രിമ. യു.എസ്. ക്ലബ്ബ് സാൻ ഡീഗോ വേവ്‌സിൽ നിന്ന് 11 ലക്ഷം ഡോളറിനാണ് (ഏതാണ്ട് 95 കോടി രൂപ) ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി സ്വന്തമാക്കിയത്. വനിതാ ഫുട്‌ബോളിൽ ഒരു മില്യൺ ഡോളർ ട്രാൻസ്ഫർ തുക ലഭിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഗ്രിമയ്ക്ക് സ്വന്തമായി. ഇതിനു പുറമെ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ തുകയെന്ന റെക്കോഡും ലഭിച്ചു.

യു.എസ്. ക്ലബ്ബ് ബേ എഫ്.സി. സാംബിയ താരം റേച്ചൽ കുൻഡാങ്ജിയെ 73 കോടി ട്രാൻസ്ഫർ തുകനൽകിയതായിരുന്നു ഇതിനു മുൻപുള്ള റെക്കോഡ്. വനിതാ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ചെൽസി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് 24-കാരിയായ യു.എസ്. താരത്തെ സ്വന്തമാക്കിയത്. സെൻട്രൽ ബാക്ക് കഡെയ്ഷ എഡ്വെൽ പരിക്കേറ്റ് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായിരുന്നു. സാൻ ഡീഗോക്കായി 75 മത്സരം കളിച്ച താരമാണ്. യുഎസ്. ടീമിനായി 2022 മുതൽ കളിക്കുന്ന താരം 44 മത്സരങ്ങളിൽ ബൂട്ടുകെട്ടി. രണ്ട് ഗോളും നേടി.

Content Highlights: women footballer naomi grima chelsea