വെംബ്ലിയില്‍ സിറ്റിയെ വീഴ്ത്തി ലിവര്‍പൂള്‍ എഫ്.എ കപ്പ് ഫൈനലില്‍

വെംബ്ലി: വെംബ്ലിയില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ എഫ്.എ കപ്പ് ഫൈനലില്‍. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു യര്‍ഗന്‍ ക്ലോപ്പിന്റെയും സംഘത്തിന്റെയും ജയം.
ഒമ്പതാം മിനിറ്റില്‍ തന്നെ ഇബ്രാഹിമ കൊണാറ്റെയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. 17-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയ സാദിയോ മാനെ 45-ാം മിനിറ്റിലും സ്‌കോര്‍ ചെയ്ത് ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക തികച്ചു.
രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ സിറ്റി ആരംഭിച്ചു. 47-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ അവര്‍ ആദ്യ ഗോള്‍ നേടി. പിന്നീട് ലിവര്‍പൂള്‍ പ്രതിരോധം ഭേദിക്കാന്‍ സിറ്റിക്ക് ഇന്‍ജുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വയാണ് സിറ്റിക്കായി രണ്ടാം ഗോള്‍ നേടിയത്.
Content Highlights: Liverpool enters FA Cup final after beating Manchester City