ക്ലെയ്റ്റൻ സില്‍വയുടെ ഇരട്ടഗോള്‍; സൂപ്പര്‍ കപ്പില്‍ ഹൈദരാബാദ് എഫ്.സി.യെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍

ഭുവനേശ്വര്‍: 2024-ലെ കലിംഗല സൂപ്പര്‍ കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സി.ക്ക് ജയം. ഹൈദരാബാദ് എഫ്.സി.യെ 3-2ന് തകര്‍ത്തു. ക്യാപ്റ്റനും ബ്രസീല്‍ താരവുമായ ക്ലെയ്റ്റൻ സില്‍വയുടെ ഇരട്ട ഗോളാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം ഉറപ്പാക്കിയത്.
ഈസ്റ്റ് ബംഗാളിനായി ക്ലെയ്റ്റൻ സില്‍വയാണ് ആദ്യ ഗോള്‍ നേടിയത്. 33-ാം മിനിറ്റിലായിരുന്നു ഇത്. 44-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ രാംലുച്ചുങ്ക ഗോള്‍ മടക്കി. ഇതോടെ ആദ്യ പകുതി 1-1 സമനിലയിലായി.
രണ്ടാം പകുതിയിലെ 53-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് വഴി ക്ലീറ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിനായി വീണ്ടും ഗോള്‍ നേടി. ഫ്രീകിക്കില്‍നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് 78-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വഴി ഹൈദരാബാദ് ഈ ഗോളും മടക്കി. നിം ഡോര്‍ജെ തമങ് ആയിരുന്നു പെനാല്‍റ്റി ഗോളാക്കി മാറ്റിയത്.
തൊട്ടടുത്ത മിനിറ്റില്‍തന്നെ ഈസ്റ്റ് ബംഗാള്‍ മൂന്നാം ഗോള്‍ നേടി. ബോര്‍ജ നല്‍കിയ കോര്‍ണറില്‍നിന്ന് സോള്‍ ക്രെസ്‌പോയാണ് ഗോള്‍ നേടിയത്. ഇതോടെ 3-2 എന്ന നിലയില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി.
Content Highlights: east bengal fc wins match kalinga super cup against hyderabad fc