ഒരു പതിറ്റാണ്ട് കാലമായി പടര്‍ന്നു പന്തലിച്ച ക്രിസ്റ്റിയാനോയുടെ പ്രണയം ഒടുവില്‍ പൂവിട്ടു.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ക്രിസ്റ്റ്യാനോയാണ് വിവാഹവാർത്ത പുറത്തുവിട്ടത്
സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ് ജോര്‍ജിന.
ഒരു ബ്രാന്‍ഡ് ഇവന്റില്‍ വെച്ചവര്‍ പിന്നെയും തമ്മില്‍ കണ്ടു. മിണ്ടി. ആ ബന്ധം അങ്ങനെ വളര്‍ന്നു. പ്രണയമായി പന്തലിച്ചു.
അതീവ രഹസ്യമായിരുന്നു മിണ്ടലും കണ്ടുമുട്ടലുകളുമെല്ലാം. 2016ല്‍ ഡിസ്നിലാന്‍ഡ് പാരീസില്‍ വേഷം മാറിയെത്തിയ ഇവരെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതോടെ അരമനരഹസ്യം അങ്ങാടിപ്പാട്ടായി.
അഞ്ച് കുട്ടികളെ വളര്‍ത്തുന്നുണ്ട് ഇവര്‍. ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇരട്ടക്കുട്ടികളായ ഇവാ, മാറ്റിയോ. ഇതിന് പുറമെ ജോര്‍ജിനയ്ക്കും റൊണാള്‍ഡോയ്ക്കും ജനിച്ച അലാന മാര്‍ട്ടിന, ബെല്ല എസ്മെരാള്‍ഡ.
കളത്തിലും പുറത്തും എല്ലാ തിരിച്ചടികളിലും അവര്‍ പരസ്പരം താങ്ങായി. തണലായി.
ഇക്കുറി ലോകകപ്പില്‍ നാല്‍പത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനോ കണക്കിന് കല്ലേര്‍ ഏറ്റുവാങ്ങി. ഇതേ ലോകകപ്പ് കഴിഞ്ഞ ഉടനെ തന്നെ. അതേ നാല്‍പത്തിയൊന്നാം വയസ്സില്‍ തന്നെ ക്രിസ്റ്റിയാനോ ജോര്‍ജിനയുടെ വിരലില്‍ വിവാഹമോതിരം അണിയിച്ചു
ഫുട്‌ബോളിന് മാത്രമല്ല, പ്രണയത്തിനും എന്ത് പ്രായം.
FOR MORE WEB STORIES,
SWIPE UP