ധോനി ഗ്രൗണ്ടില്‍ വീണു; ചിരിയടക്കാനാവാതെ കോലി

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും കളിക്കിടയിലെ ഒരു നിമിഷമാണ് ആരാധകര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്. വീണുകിടക്കുന്ന എം.എസ് ധോനിയെ നോക്കി വിരാട് കോലി ചിരിക്കുന്നതാണ് ആ നിമിഷം.
ധോനി സ്‌റ്റൈല്‍ വിക്കറ്റ് കീപ്പിങ്ങിനിടയിലായിരുന്നു ആ വീഴ്ച്ച. കളിയുടെ 36-ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തിലായിരുന്നു എല്ലാവരിലും ചിരി പടര്‍ത്തിയ ധോനിയുടെ ആക്ഷന്‍. പന്ത് ട്രാവിസ് മിസ്സ് ചെയ്തതോടെ ധോനി അത് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചു. ഉയര്‍ന്നുവന്ന പന്ത് ധോനിയുടെ തലക്ക് നേരെയാണ് വന്നത്. പന്ത് തലയില്‍ കൊള്ളാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി ധോനി താഴെ വീഴുകയായിരുന്നു.
ധോനിയുടെ ഈ വീഴ്ച്ച കണ്ട് കോലിയാണ് ആദ്യം ചിരിട്ടത്. പിന്നീട് ധോനിയും ചിരിയില്‍ പങ്കുചേര്‍ന്നു. ഏതായാലും കളിയിലെ ഏറ്റവും രസരകമായ നിമിഷമായാണ് ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്.


VIEW ON mathrubhumi.com