രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഗോവയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

photo| twitter@@KCAcricket
photo| twitter@@KCAcricket

തിരുവനന്തപുരം:  രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരെ കേരളം ലീഡ് വഴങ്ങി. 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഗോവ 311 റണ്‍സിന് പുറത്തായി. കേരളം ആദ്യ ഇന്നിങ്‌സില്‍ 265 റണ്‍സാണെടുത്തത്.

ഇഷാന്‍ ഗദേക്കറുടെ സെഞ്ച്വറിയും(105) വാലറ്റത്ത് മോഹിത് രദേക്കറും(37) ചേര്‍ന്നാണ് അവര്‍ക്ക് ലീഡ് നേടിക്കൊടുത്തത്.

കേരളത്തിനായി ജലജ് സക്‌സേന വീണ്ടും അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് മൂന്നും വൈശാഖ് ചന്ദ്രന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ഗോവയ്ക്കായി കളിക്കുന്ന അര്‍ജുന്‍ തെണ്ടുല്‍ക്കല്‍ ആറ് റണ്‍സിന് പുറത്തായി

Content Highlights: Ranji Trophy, Goa- kerala match