രഞ്ജി ഫൈനല്‍ നാളെ; കേരളാ ടീം നാഗ്പൂരിലെത്തി, സല്‍മാന്‍ നിസാര്‍ പൂര്‍ണ ആരോഗ്യവാന്‍, സഞ്ജു കളിക്കില്ല

സൽമാൻ നിസാർ | x.com/Cricketracker
സൽമാൻ നിസാർ | x.com/Cricketracker

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന് കേരള ടീം ഒരുക്കംതുടങ്ങി. ഞായറാഴ്ച വൈകീട്ട് നാഗ്പുരിലെത്തിയ ടീം തിങ്കളാഴ്ച രാവിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വിദർഭയുമായുള്ള ഫൈനൽ ബുധനാഴ്ച തുടങ്ങും. സെമിഫൈനലിലെ ചരിത്രവിജയത്തിനുശേഷം ടീം അഹമ്മദാബാദിൽനിന്ന് നേരേ നാഗ്പുരിലെത്തുകയായിരുന്നു.

ഗുജറാത്തിനെതിരായ സെമിഫൈനലിലെ ഒന്നാം ഇന്നിങ്‌സിൽ നേടിയ രണ്ടുറൺ ലീഡാണ് കേരളത്തെ ഫൈനലിലെത്തിച്ചത്. മത്സരത്തിനിടെ പന്ത് ഹെൽമറ്റിൽക്കൊണ്ട് പരിക്കേറ്റ സൽമാൻ നിസാർ പൂർണ ആരോഗ്യവാനാണെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

ചൊവ്വാഴ്ച പരിശീലനം തുടരും. പരിക്കിലുള്ള ഇന്ത്യൻ താരം സഞ്ജു സാംസൺ രഞ്ജി ഫൈനലിൽ കേരളത്തിനായി ഇറങ്ങില്ല.

Content Highlights: ranji trophy cricket kerala vs vidarbha