ഒരു റേറ്റിങ് പോയന്റ് വ്യത്യാസം ! ഏകദിനബാറ്റര്‍മാരില്‍ രോഹിത്തിന് ഒന്നാം സ്ഥാനം നഷ്ടം, ചരിത്രമെഴുതി കിവീസ് ബാറ്റര്‍

രോഹിത് ശർമ | ഫോട്ടോ - എഎഫ്പി
രോഹിത് ശർമ | ഫോട്ടോ - എഎഫ്പി

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഏകദിനറാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി. അടുത്തിടെ പുറത്തുവന്ന ഏകദിനബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ രോഹിത്തിനെ മറികടന്ന് ഒന്നാമതായി. പട്ടികയില്‍ അഫ്ഗാന്‍ ബാറ്റര്‍ ഇബ്രാഹിം സദ്രാം മൂന്നാമതും ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ നാലാമതുമാണ്.

782 റേറ്റിങ് പോയന്റോടെയാണ് മിച്ചല്‍ ഏകദിനബാറ്റര്‍മാരില്‍ തലപ്പത്തെത്തിയത്. രോഹിത്തിന് 781 റേറ്റിങ്ങുണ്ട്. വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ സെഞ്ചുറിയാണ് കിവീസ് ബാറ്റര്‍ക്ക് നേട്ടമായത്. 118 പന്തില്‍ നിന്ന് 119 റണ്‍സെടുത്ത മിച്ചല്‍ മത്സരത്തിലെ താരവുമായി. അതോടെ 1979 ന് ശേഷം റാങ്കിങ്ങില്‍ തലപ്പത്തെത്തുന്ന ആദ്യ കിവീസ് ബാറ്ററായി മിച്ചല്‍ മാറി. 1979 ല്‍ കിവീസ് താരമായിരുന്ന ഗ്ലെന്‍ ടേണറാണ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

രോഹിത് ശര്‍മയാകട്ടെ 22 ദിവസം മാത്രമാണ് ഏകദിനറാങ്കിങ്ങില്‍ ഒന്നാമത് തുടര്‍ന്നത്. ഒരു റേറ്റിങ് പോയന്റിന്റെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്. വിരാട് കോലി പട്ടികയില്‍ അഞ്ചാമതാണ്. പാക് സൂപ്പര്‍ താരം ബാബര്‍ അസം ആറാം സ്ഥാനത്തെത്തി. ഏകദിനബൗളര്‍മാരില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് തലപ്പത്ത്. പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് ആദ്യപത്തിലെത്തി. ഒന്‍പതാം സ്ഥാനത്തെത്തിയ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.

Content Highlights: Rohit Sharma's No.1 ODI ranking lasts only 22 days as Daryl Mitchell achieves 46-year-old first