ഇന്ത്യ മഹാരാജാസിനെ നയിക്കാന്‍ ഗാംഗുലി, ശ്രീശാന്തും സെവാഗും ഇര്‍ഫാനും ടീമില്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ മഹാരാജാസിനെ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി നയിക്കും. ഒയിന്‍ മോര്‍ഗന്‍ നയിക്കുന്ന വേള്‍ഡ് ജയന്റ്‌സിനെതിരേയാണ് മഹാരാജാസിന്റെ മത്സരം.
സെപ്റ്റംബര്‍ 16 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിനുമുന്നോടിയായി 17 അംഗ ടീമിനെ മഹാരാജാസ് പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിയ്ക്ക് പുറമേ സൂപ്പര്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയ താരങ്ങളെല്ലാം ടീമിലുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കില്ല. മലയാളിതാരം ശ്രീശാന്ത് ടീമിലുണ്ട്.
മറുവശത്ത് മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ഹെര്‍ഷല്‍ ഗിബ്‌സ്, കെവിന്‍ ഒബ്രയന്‍, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ വമ്പന്‍ താരനിരയുണ്ട്. ഈ വര്‍ഷത്തെ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് മത്സരം നടക്കുന്നത്. സെപ്റ്റംബര്‍ 17 ന് ലീഗ് ആരംഭിക്കും.
ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റ്യുവര്‍ട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍.പി.സിങ്, ജോഗീന്ദര്‍ ശര്‍മ, റീതീന്ദര്‍ സിങ് സോധി.
വേള്‍ഡ് ജയന്റ്‌സ്: ഒയിന്‍ മോര്‍ഗന്‍, ലെന്‍ഡില്‍ സിമ്മണ്‍സ്, ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍, നഥാന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഹാമില്‍ട്ടണ്‍ മസാകട്‌സ, മഷ്‌റാഫി മൊര്‍ത്താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രയന്‍, ദിനേശ് രാംദിന്‍.
Content Highlights: india maharajas, ganguly, sreesanth, harbhajan, india maharajas vs world giants, legends cricket