ജയിച്ചത് ശ്രീലങ്ക; ആഘോഷം അഫ്ഗാനിസ്താന്‍ ആരാധകര്‍ക്ക്

കാബൂള്‍: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ശ്രീലങ്ക നേടിയ വിജയം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ആവേശത്തിലാക്കിയതാണ്. തങ്ങളുടെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിജയം നേടിയെടുത്ത ലങ്ക ക്രിക്കറ്റ് ലോകത്തിന്റെ ഒന്നടങ്കം സ്‌നേഹവും പിടിച്ചുപറ്റുകയാണ്.
ഇപ്പോഴിതാ ഫൈനലിലെ ശ്രീലങ്കന്‍ വിജയം ആഘോഷമാക്കുന്ന അഫ്ഗാനിസ്താന്‍ ആരാധകരുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ലങ്കയുടെ ജയത്തിന് ശേഷം കാബൂളില്‍ പുറത്തിറങ്ങി ആ ജയം ആഘോഷിക്കുന്ന അഫ്ഗാന്‍ ആരാധകരുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അവസാന ഓവറില്‍ നസീം ഷായുടെ ഞെട്ടിക്കുന്ന പ്രകടനത്തിന്റെ ബലത്തിലാണ് അഫ്ഗാനിസ്താനെ തകര്‍ത്ത് പാകിസ്താന്‍ ഫൈനലില്‍ ഇടംനേടിയത്. ഇതിനു പിന്നാലെ മത്സരം നടന്ന ഷാര്‍ജ സ്റ്റേഡിയത്തില്‍ പാകിസ്താന്‍ ആരാധകരും അഫ്ഗാന്‍ ആരാധകരും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
സ്റ്റേഡിയത്തിലെ കസേരകളും മറ്റുമെടുത്ത് ഇരു വിഭാഗവും കായികമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. കളികഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്തും ഇരു വിഭാഗവും ഏറ്റുമുട്ടി.
അന്ന് പാക് ആരാധകരോടുള്ള കലിപ്പ് പാകിസ്താന്റെ ഫൈനല്‍ തോല്‍വിക്ക് ശേഷം ആഘോഷമാക്കുകയായിരുന്നു അഫ്ഗാന്‍ ആരാധകര്‍.
Content Highlights: asia cup 2022 Afghanistan fans celebrate Sri Lankan win over Pakistan