ഉത്തരാഖണ്ഡിലേക്ക് തീർഥയാത്ര, തെക്കുകിഴക്കൻ ഏഷ്യയിലേക്ക് സിങ്കപ്പുർ - മലേഷ്യ ട്രിപ്പ്

.
.

ദൃശ്യവിസ്മയങ്ങളുടെ നാടായ സിങ്കപ്പൂരും മായികലോകമായ മലേഷ്യയും ദേവഭൂമിയായ ഉത്തരാഖണ്ഡിലെ കുമയൂണും പുണ്യക്ഷേത്രങ്ങളായ ചാർധാമും കാണാൻ ആഗ്രഹമുണ്ടോ? ടീം യാത്രി ഹോളിഡെയ്‌സിനൊപ്പം മെയ് മാസത്തിൽ ആ സ്വപ്‌നം യാഥാർഥ്യമാക്കൂ. പ്രീമിയം സൗകര്യങ്ങളോടെ പ്രൊഫഷണലായി ഇന്റർനാഷണൽ, ഡൊമസ്റ്റിക്, പിൽഗ്രിമേജ് ടൂറുകൾ ലഭ്യമാക്കുന്ന മുൻനിര ടൂർ കമ്പനിയാണ് യാത്രി ഹോളിഡെയ്‌സ്.
 
സിങ്കപ്പുർ - മലേഷ്യ

സാംസ്‌കാരിക വൈവിധ്യത്തിന്റെ സിങ്കപ്പൂരിലേക്കും മായികക്കാഴ്ചകളുടെ മലേഷ്യയിലേക്കും യാത്രി ഹോളിഡെയ്‌സ് ഒരുക്കുന്ന ടൂർ മെയ് 18നാണ് ആരംഭിക്കുന്നത്. ആറ് പകലുകളും അഞ്ച് രാത്രികളുമുള്ള ഈ ടൂറിന് 1,05, 000 രൂപയാണ് നിരക്ക് (ഡബിൾ ഷെയറിങ്). കൊച്ചിയിൽ നിന്ന് മെയ് 18ന് രാവിലെ സിങ്കപ്പൂരിലേക്ക് പോകുന്നു. വെസ്റ്റിൻ സ്റ്റാംഫോർഡ് ഹോട്ടൽ, മെർലയൺ എക്‌സപ്ലനേഡ്, പാർലമെന്റ് ഹൗസ്, മൗണ്ട് ഫേബർ - ഹാർബർ വ്യൂ, വേൾഡ് ട്രെയ്ഡ് സെന്റർ, ഓർക്കഡ് റോഡ്, റാഫിൾസ് പ്ലെയ്‌സ്, ജെം ഫാക്ടറി, ചൈന ടൗൺ എന്നിവ ഉൾപ്പെടുന്ന സിംഗപ്പൂർ സിറ്റി ടൂർ, 250 ഏക്കറിൽ വ്യാപിച്ചുകിടിക്കുന്ന നെയ്ചർ പാർക്കായ ഗാർഡൻസ് ബൈ ദ ബേ, യൂണിവേഴ്‌സൽ സ്റ്റുഡിയോസ്, സെന്റോസ ഐലന്റിലെ രാത്രിയിലെ ഷോ ആയ വിങ്‌സ് ഓഫ് ടൈം, സെന്റോസ കേബിൾ കാർ യാത്ര, മെഴുക് മ്യൂസിയം എന്നിവയെല്ലാം കണ്ട്, സ്പിരിറ്റ് ഓഫ് സിങ്കപ്പൂരിലെ ഫൺ ബോട്ട് റൈഡും കഴിഞ്ഞ് മെയ് 20ന് ക്വാലാലംപൂരിലേക്ക് പോകുന്നു.

കിങ്‌സ് പാലസ്, നാഷണൽ മ്യൂസിയം, പാർലമെന്റ് ഹൗസ്, നാഷണൽ മോണ്യുമെന്റ്, നാഷണൽ മോസ്‌ക്, റെയിൽവേ സ്‌റ്റേഷൻ, ഇൻഡിപെൻഡൻസ് സ്‌ക്വയർ, പെട്രൊണാസ് ട്വിൻ ടവർ, കെഎൽ ടവർ ഒബ്‌സർവേഷൻ ഡെസ്‌ക്, ബട്ടു ഗുഹകൾ, അതിനുള്ളിലെ 272 പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന മുരുകന്റെ പ്രതിമ, ജെന്റിങ് ഹൈലാൻഡ് ടൂർ, സമുദ്രനിരപ്പിൽ നിന്നും 6,118 അടി ഉയരത്തിലുള്ള തിതിവാങ്‌സ മലനിരകളിലേക്കുള്ള ഡ്രൈവ്, ദക്ഷിണേഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ളതും വേഗത്തിലുള്ളതുമായ കേബിൾ കാർ ആയ ജെന്റിങ് സ്‌കൈവേയിലെ റൈഡ്, ചിൻ സ്വീ ഗുഹാക്ഷേത്രം, ജെന്റിങ് ഹൈലാൻഡ് ഹിൽ റിസോർട്ട്, പുത്രജയ സിറ്റി എന്നിവയെല്ലാം മലേഷ്യയിലെ കാഴ്ചകളാണ്. സിംഗപ്പൂർ - മലേഷ്യ ടൂർ സമ്മാനിച്ച അവിസ്മരണീയ അനുഭവങ്ങളുമായി 23- ാം തീയതി രാത്രി കൊച്ചിയിലേക്ക് മടങ്ങുന്നു.  

കുമയൂൺ

ഉത്തരാഖണ്ഡിലെ കുമയൂണിലെ ദേവഭൂമിയിലേക്ക് 10 ദിവസത്തെ ടൂറാണ് യാത്രി ഹോളിഡെയ്‌സ് സംഘടിപ്പിക്കുന്നത്. മെയ് 16ന് ഡെൽഹിയിൽ നിന്ന് പുറപ്പെടുന്ന ഈ ടൂറിന് ഡബിൾ ഷെയറിങ് റെയ്റ്റ് 45,000 രൂപയാണ്. നൈനിറ്റാളിലെ നൈന്ദ ദേവീക്ഷേത്രം, കേവ് ഗാർഡൻ, നൈനിറ്റാൾ വ്യൂ പോയിന്റ്, ടിബറ്റൻ മാർക്കറ്റിലെ / മാൾ റോഡിലെ ഷോപ്പിങ്, ലഖുദിയാർ റോക്ക് പെയിന്റിങ്ങുകൾ, ചിട്ടി ഗോലു ദേവതാക്ഷേത്രം, അൽമോറ, കസർ ദേവീക്ഷേത്രം, ദ്വാരഹത് ക്ഷേത്രങ്ങൾ, ബാബാജി ഗുഹ, കൗസനിയിൽ ഹിമാലയൻ കൊടുമുടികൾക്ക് മുകളിലെ സൂര്യോദയം, ബൈജ്‌നാഥ് ക്ഷേത്രം, ഭാഗേശ്വർ, ബഗ്നാഥ് ക്ഷേത്രം, മുൻസിയാരി വ്യൂപോയ്ന്റ്, മിലം ഗ്ലേസിയൽ, മഞ്ഞുപുതച്ച നന്ദ ദേവി തൃശൂൽ പഞ്ചമുടി കൊടുമുടികൾ, നന്ദദേവി ക്ഷേത്രം, പരമ്പരാഗത വീടുകൾക്കും കരകൗശലവസ്തുക്കൾക്കും പ്രശസ്തമായ ദാർക്കോട്ട് വില്ലേജ്, പാതാളത്തിലേക്കുള്ള പ്രവേശന കവാടം എന്ന് കരുതപ്പെടുന്ന പാട്ടാൽ ഭുവനേശ്വർ ശിവക്ഷേത്രം, മുക്തേശ്വർ ക്ഷേത്രം, ചൗലി കി ജാലി, ഭീംതാൽ എന്നിവിടങ്ങളെല്ലാം സന്ദർശിച്ച് പത്താം ദിവസം രാവിലെ ഡെൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു.

ചാർധാം

ഉത്തരാഖണ്ഡിൽ ഹിമാലയൻ മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന യമുനോത്രി, ഗംഗോത്രി, കേദർനാഥ്, ബദരിനാഥ് എന്നീ അതിപുരാതന ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ചാർധാം യാത്ര തീർഥാടകരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. മെയ് 14ന് ആരംഭിക്കുന്ന, 12 രാത്രികളും 13 പകലുകളുമുള്ള ചാർധാം യാത്രയ്ക്ക് റെയ്റ്റ് ഒരാൾക്ക് 63,000 രൂപ (ഡബിൾ ഷെയറിങ്). ആദ്യ ദിവസം കൊച്ചിയിൽ നിന്ന് ഹരിദ്വാറിലേക്കും പിറ്റേന്ന് യമുനോത്രിയുടെ താഴെയുള്ള ബാർക്കോട്ടിലേക്കും പോകുന്നു. യമുനോത്രി ദർശനം, ഉത്തരകാശിയിലെ വിശ്വനാഥ ക്ഷേത്രം, ഗംഗോത്രി ദർശനം. മനോഹരമായ ഹർസിൽ വില്ലേജ്, ഭഗീരഥി നദി, ഭഗീരഥി നദിയിലെ മനേരി ഡാം, ഹിമാലയത്തിന്റെ ദൃശ്യങ്ങൾ, ഗംഗ്നാനി ഹോട്ട് സ്പ്രിങ്, സീതാപുർ, തേരി ഡാം, അളകനന്ദ - മന്ദാകിനി നദികളുടെ സംഗമസ്ഥാനമായ രുദ്രപ്രയാഗ്, കേദാർനാഥ് ദർശനം, ബദരീനാഥ് ദർശനം, ത്പതകുണ്ഡ് സ്‌നാനം, പിതൃതർപ്പണം, ഇന്ത്യാ ടിബറ്റ് ബോർഡറിലുള്ള മാന വില്ലേജ് സന്ദർശനം, സരസ്വതി നദിയുടെ ഉത്ഭവം, ഭീമ ബ്രിഡ്ജ്, വ്യാസ ഗുഹ, ഗണേശ ഗുഹ, ഹരിദ്വാർ, കർണ പ്രയാഗ്, നന്ദ പ്രയാഗ്, ഋഷികേശിലെ ലക്ഷ്മണൺ ഝൂല, ശിവാനന്ദ ആശ്രമം, പരമാർഥ നികേതൻ ആശ്രമം, ഹരിദ്വാരിലെ മനോകാംന ക്ഷേത്രം, പവൻ ധാം, ഗംഗ ആരതി എന്നിവയെല്ലാം കണ്ട് മെയ് 26 ന് ഉച്ചയ്ക്ക് കൊച്ചിയിലേക്ക് മടങ്ങുന്നു.

ഈ പാക്കേജ് ടൂറുകളിൽ എയർ ടിക്കറ്റ് (കുമയൂൺ ഒഴികെ), എസി കോച്ചിലുള്ള ട്രാൻസ്‌പോർട്ടേഷൻ, മീൽ പ്ലാൻ അനുസരിച്ചുള്ള ഭക്ഷണം,  താമസം, എൻട്രി ചാർജുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. കുമയൂൺ, ചാർധാം യാത്രകളിൽ കേരള കിച്ചൺ യൂണിറ്റ് ഒപ്പം ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡും യാത്രിയിൽ നിന്നുള്ള ടൂർ എസ്‌കോർട്ടും കൂടെയുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് - https://www.yathriholidays.com/
ഫോൺ - + 91 98471 88880, + 91 96562 35342, 97442 10057
ഇമെയിൽ -  yathriholidays@gmail.com

Content Highlights: Singapore, Malaysia & Uttarakhand Tours