ക്രിസ്മസിന് വണ്ടർലാ കൊച്ചിയിൽ പ്രത്യേക പാസ്, ഡിസംബർ 10 മുതൽ ജനുവരി 5 വരെ മതിമറന്ന് ആസ്വദിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് തങ്ങളുടെ കൊച്ചി പാർക്കിൽ ക്രിസ്മസിനും പുതുവർഷത്തിനും മാത്രമായുള്ള പാസും ഡിസംബർ 21ന് ആരംഭിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും ആസൂത്രണം ചെയ്തിരിക്കുന്നു.
സന്ദർശകർക്ക് തങ്ങളുടെ സൗകര്യ പ്രകാരം പാർക്കിൽ മതിമറന്ന് ആസ്വദിക്കുവാനുള്ള അവസരം നൽകുന്നു ക്രിസ്മസ്, പുതുവർഷ പാസുകൾ. ഡിസംബർ 10 മുതൽ ജനുവരി 5 വരെയുള്ള പ്രത്യേക കാലയളവിൽ അതിഥികൾക്ക് ബുക്ക് ചെയ്ത് സന്ദർശിക്കാവുന്നതാണ്. ഇതിനുപുറമേ, പാർക്ക് ടിക്കറ്റുകൾക്ക് 30% ഇളവും പ്രത്യേകം തയ്യാറാക്കിയ ഫുഡ് കോംബോ പാക്കേജുകൾക്ക് 30% വരെ കിഴിവും ഈ പാസുകളിലൂടെ ലഭിക്കുന്നു. ഓൺലൈൻ ബുക്കിങ്ങുകൾക്ക് മാത്രം ബാധകമാണ് ഈ ഓഫർ.
ഡിസംബർ 21 മുതൽ വണ്ടർലാ കൊച്ചി ഒരു തകർപ്പൻ ക്രിസ്മസ് കാർണിവൽ തന്നെ സംഘടിപ്പിക്കുന്നുണ്ട്. ആവേശമുണർത്തുന്ന കളികൾ, തത്സമയ സ്റ്റേജ് ഷോകൾ തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും. ഡിസംബർ 21 മുതൽ 28 വരെയുള്ള 'സാന്റ സ്ട്രീറ്റ്' ആണ് ആഘോഷങ്ങളുടെ ഒരു മുഖ്യ ഘടകം. ഈ സ്ട്രീറ്റിൽ സന്ദർശകർക്ക് സാന്റാക്ലോസിനെ കണ്ടുമുട്ടി ക്രിസ്മസ് അനുഭവങ്ങൾ ആസ്വാദ്യകരമാക്കാൻ കഴിയും.
ഈ ആഘോഷങ്ങൾക്ക് പുറമേ, രുചികരമായ ഭക്ഷണ,പാനീയ മെനുവും പാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ തീൻമുറ എന്ന പ്രത്യേക ബുഫെയും ഉൾപ്പെടുന്നു. പരമ്പരാഗത സിറിയൻ ക്രിസ്ത്യൻ വിഭവങ്ങളോടു കൂടിയ ഉച്ചഭക്ഷണവും പ്രത്യേക സീസണൽ രുചിഭേദങ്ങളും മലബാർ ലഘുഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. വണ്ടർലായിലെ ഐതിഹാസിക സ്കൈവീലിൽ ഒരു പ്രത്യേക ആഘോഷ വേള സ്കൈ-ഡൈൻ അവസരവും പാർക്ക് വാഗ്ദാനം ചെയ്യുന്നു. ദമ്പതികൾക്ക് വെറും 349* രൂപ നിരക്കിൽ പ്രത്യേകം തയ്യാറാക്കിയ മെനു ഡിസംബർ 21 മുതൽ ജനുവരി 1 വരെ ലഭ്യമായിരിക്കും.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വണ്ടർലാ കൊച്ചി ഡിസംബർ 31 - ന് പ്രത്യേക ആഘോഷവും സംഘടിപ്പിക്കുന്നു. ജാസി ഗിഫ്റ്റ്, ഡിജെ ക്രിസ്പി എന്നിങ്ങനെയുള്ള പ്രസിദ്ധ കലാകാരന്മാർ അണിനിരക്കുന്ന പരിപാടികൾ ഇതിന്റെ ഭാഗമായിരിക്കും. ഇവന്റോപ്പിയ സംഘടിപ്പിക്കുന്ന ഈ പരിപാടി 2025-നെ സ്വാഗതം ചെയ്യുവാനുള്ള ഏറ്റവും മികച്ച അവസരമായി മാറും. ഈ ആവേശകരമായ ആഘോഷങ്ങൾക്കുള്ള ടിക്കറ്റുകൾ വണ്ടർലായുടെ ഓദ്യോഗിക ബുക്കിങ്ങ് പ്ലാറ്റ്ഫോമിലൂടെയും ലഭ്യമാണ്.
' വണ്ടർലാ കൊച്ചിയിൽ ഞങ്ങളുടെ അതിഥികൾക്കൊപ്പം സന്തോഷകരമായ ഈ അവധിക്കാലം ആഘോഷിക്കുവാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവങ്ങൾ നൽകുവാൻ തക്കവണ്ണം പ്രത്യേകം രൂപം നൽകിയിട്ടുള്ളതാണ് ഞങ്ങളുടെ ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾ. മാസ്മരികമായ സാന്റാ സ്ട്രീറ്റ് മുതൽ ത്രസിപ്പിക്കുന്ന പുതുവർഷ തലേദിവസ പാർട്ടി വരെയായി നടക്കുന്ന ചടങ്ങുകളിലേക്ക് എല്ലാവരേയും ഞങ്ങൾ ക്ഷണിക്കുകയാണ്. അതിലൂടെ ഈ ഉത്സവ സീസൺ എന്നെന്നും ഓർമിക്കുവാനുള്ളതാക്കി മാറ്റുക. ഞങ്ങളുടെ പ്രത്യേക വാഗ്ദാനങ്ങളും പാസുകളും വഴി ഓരോ സന്ദർശനവും അക്ഷരാർഥത്തിൽ പ്രത്യേകതയുള്ളതാക്കുവാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.' -വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ അരുൺ കെ പറഞ്ഞു,
ഓൺലൈൻ പോർട്ടലായ https://bookings.wonderla.com/ - ലൂടെ പ്രവേശന ടിക്കറ്റുകൾ മുൻകൂട്ടി തന്നെ ബുക്ക് ചെയ്യുവാൻ ഉപഭോക്താക്കളെ വണ്ടർലാ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം തന്നെ ഉപഭോക്താക്കൾക്ക് പാർക്കിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. അതല്ലെങ്കിൽ കൊച്ചി പാർക്കിൽ ഇനി പറയുന്ന നമ്പറുകളിൽ
ബന്ധപ്പെടുക: 0484-3514001, 75938 53107.
Content Highlights: wonderla