5000 എംഎഎച്ച് ബാറ്ററി, എക്‌സ്റ്റന്റഡ് റാം; പുതിയ വിവോ വി29 ലൈറ്റ് 5ജി വിപണിയിൽ

.
.

2024ലെ യുവേഫ കപ്പിന്റ ഒഫീഷ്യൽ സ്‌പോൺസറും രാജ്യാന്തര തലത്തിൽ മുൻനിരയിലുള്ള ടെക്‌നോളജി കമ്പനിയുമായ വിവോ ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ വി29 ലൈറ്റ് 5ജി പുറത്തിറക്കി. 64 മെഗാപിക്‌സൽ മെയിൻ ക്യാമറ, 120 Hz ഐ- പ്രൊട്ടക്ഷൻ അമോലെഡ് സ്‌ക്രീൻ, 44 വാട്ട് ഫാസ്റ്റ് ചാർജിങ്, 5000 mAh ബാറ്ററി സവിശേഷതകളോടെയാണ് വിവോ പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ സുഖകരമായ മൾട്ടിടാസ്‌കിങ്ങിനു വേണ്ടി എക്‌സ്റ്റന്റഡ് റാം ഫീച്ചർ ഇതിൽ നൽകിയിരിക്കുന്നു. ബിൽഡ് ക്വാളിറ്റിയിലും വിശ്വാസ്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിർമിച്ചിട്ടുള്ള വിവോ വി29 ലൈറ്റിന്റെ ഡിസ്‌പ്ലേയും അതിമനോഹരമാണ്. IP 54 വാട്ടർ ആൻഡ് ഡസ്റ്റ് റസിസ്്റ്റൻസും ഇതിന്റെ സവിശേഷതയാണ്.

മികച്ച ക്യാമറ
ഏത് വെളിച്ചത്തിലും മികച്ച ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും സാധ്യമാക്കുന്ന സ്മാർട്ട് ഫോൺ ആണ് വിവോ വി29 ലൈറ്റ് 5ജി. 64 മെഗാപിക്‌സൽ ആന്റി ഷെയ്ക് ക്യാമറയാണ് ഇതിന്റേത്. തെളിഞ്ഞ പ്രകാശത്തിലും വെളിച്ചം കുറവുള്ള ചുറ്റുപാടുകളിലും ആകർഷകമായ ഫോട്ടോകളും വീഡിയോകളും എടുക്കാം. 2 മെഗാപിക്‌സൽ ബോക്ക, 2 മെഗാപിക്‌സൽ സൂപ്പർ മാക്രോ ക്യാമറ എന്നിവയുള്ള മെയിൻ ക്യാമറ സെൻസർ ചിത്രങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക മാത്രമല്ല, ഉപഭോക്കാവിന്റെ സർഗാത്മകതയ്ക്കും പിന്തുണ നൽകുന്നു. നൈറ്റ് പോർട്രെയ്റ്റ് സീൻ, ബോക്കെ ഫ്‌ളെയർ പോർട്രെയ്റ്റ്, മൾട്ടി സ്‌റ്റൈൽ പോർട്രെയ്റ്റ്, ഫ്‌ളാഷ് പോർട്രെയ്റ്റ് അഥവാ ഡബിൾ എക്‌സ്‌പോഷർ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിച്ച് ലെയേർഡ് ഫോട്ടോകൾ എടുക്കാം.

വിവോ വി29 ലൈറ്റിലെ ഡ്യുവൽ വ്യൂ വീഡിയോ ഫീച്ചർ, ഒരേ സമയം ഫ്രണ്ട്, ബാക്ക് ക്യാമറകൾ ഉപയോഗിച്ച് വീഡിയോ എടുക്കാൻ സഹായിക്കുന്നു. സിനിമാറ്റിക് ആസ്‌പെക്ട് റേഷ്യോ, സിനിമാറ്റിക് ഫിൽറ്ററുകൾ ഇവയും ഉപയോഗിക്കാം. അതിനാൽ വ്‌ളോഗർമാർക്ക് ഈ സ്മാർട്ട് ഫോൺ തീർച്ചയായും ഇഷ്ടമാകും.

കണ്ണിന് സുഖകരവും ആകർഷകവുമായ ഡിസ്‌പ്ലേ
വിവോ വി29 ലൈറ്റ് 5ജിയുടെ 120 Hz അമോലെഡ് സ്‌ക്രീൻ മൃദുവും ടച്ച് ഇൻപുട്ടുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതുമാണ്. 2160 Hz പൾസ് വിഡ്ത് മോഡുലേഷനോടു കൂടിയ ഐ പ്രൊട്ടക്ഷൻ ഫീച്ചർ, ഫോൺ ഉപയോഗിക്കുന്ന സമയത്ത് കണ്ണിന്റെ ആയാസം കുറയ്ക്കുന്നു. ഇതിന്റെ വശങ്ങളിലുള്ള 60 ഡിഗ്രി കർവേച്ചർ സുഖകരമായ ഗ്രിപ്പ് തരുന്നതോടൊപ്പം, വലിയ കർവ്ഡ് സ്‌ക്രീനുകളുടെ വശങ്ങളിൽ ഉണ്ടാകാറുള്ള കളർ ഡിസ്റ്റോർഷനും കുറയ്ക്കുന്നു.

ഒരു ദിവസത്തിലധികം ചാർജ് നിൽക്കുന്ന ബാറ്ററി
5000 mAh ബാറ്ററിയോടു കൂടിയതാണ് വിവോ വി29 ലൈറ്റ് 5ജി. ഒരു ദിവസത്തിൽ കൂടുതൽ ഇതിന്റെ ചാർജ് നിൽക്കും. സൂപ്പർ ഫാസ്റ്റ് ചാർജിംഗാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. 12 ജിബി റാമിനു പുറമേ, എക്സ്റ്റന്റഡ് റാം 3.0 ഫീച്ചറോടു കൂടി എത്തുന്ന ഈ ഫോൺ, 36 ആപ്പുകൾ ഒരേ സമയം ഒട്ടും ലാഗ് ഇല്ലാതെ തുറക്കാൻ പറ്റുന്ന വിധത്തിൽ സുഗമമായ മൾട്ടി ടാസ്‌കിംഗ് അനുവദിക്കുന്നു. അതിനാൽ ജോലിക്കും ഇൻഫോടെയ്ൻമെന്റിനുമായി ഫോൺ ഉപയോഗിക്കുന്നവർക്ക് മികച്ച ചോയ്‌സാണ് വിവോ വി29 ലൈറ്റ് 5ജി. IP 54 റെയ്റ്റിംഗുള്ള ഫോൺ ആയതിനാൽ പൊടിയും വെള്ളവുമുള്ള സാഹചര്യത്തിൽ ആശങ്കയില്ലാതെ ഉപയോഗിക്കാം.

ഫ്‌ളെയർ ബ്ലാക്ക്, ഡ്രീമി ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ വിവോ വി29 ലൈറ്റ് 5ജി ലഭ്യമാണ്. ആൻഡ്രോയ്ഡ് 13ലെ ഫൺടച്ച് ഒഎസിലാണ് പുതിയ വിവോ പ്രവർത്തിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും സപ്പോർട്ട് ചെയ്തുകൊണ്ട് സുഗമവും വ്യക്തിപരവുമായ യൂസർ എക്‌സ്പീരിയൻസ് ഇത് പ്രദാനം ചെയ്യുന്നു. മെയ്ന്റനൻസ് റീലിസുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും അടക്കം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്ക് മൂന്ന് വർഷത്തെ ഗ്യാരന്റിയുണ്ട്. വിവോ റീറ്റെയ്‌ലേഴ്‌സ്, ഓപ്പറേറ്റേഴ്‌സ്, ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ എന്നിവിടങ്ങളിൽ 12 ജിബി റാമും (8 ജിബി എക്‌സ്റ്റന്റഡ് റാമും) 256 ജിബി സ്‌റ്റോറേജുമുള്ള വിവോ വി29 ലൈറ്റ് 5ജി ലഭ്യമാണ്. ആഗോളതലത്തിൽ ആദ്യമായി ജിസിസിയിലാണ് വി29 ലൈറ്റ് 5ജി അവതരിപ്പിച്ചത്. 1299 ദിറം ആണ് വില.
 

Content Highlights: Vivo V29 Lite 5G