പ്രമുഖ നഗരങ്ങളിലെ പ്രൈം ലോക്കേഷനുകളിൽ വർമ ഹോംസിന്റെ 16 പ്രോജക്ടുകൾ

നിങ്ങളുടെ നഗരത്തിലെ നല്ലൊരു റെസിഡൻഷ്യൽ ഏരിയയിൽ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ ഒരു അപ്പാർട്ട്മെന്റ് അന്വേഷിക്കുകയാണോ? വിശ്വാസ്യതയുള്ള ബിൽഡർ, വിലയ്ക്കൊത്ത മൂല്യം, മികച്ച ഡിസൈൻ... ഇതൊക്കെയാണോ നിങ്ങളുടെ ഡിമാൻഡ്? എങ്കിൽ കേരളത്തിലെ മുൻനിര ബിൽഡറായ വർമ ഹോംസ് തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരുമായി നിർമിക്കുന്ന 16 പ്രോജക്ടുകൾ പരിചയപ്പെടുത്താം.
നൂതനമായ ഡിസൈനും സ്ഥലത്തിന്റെ ഫലപ്രദമായ വിനിയോഗവും ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ അമനിറ്റീസും ഹരിതാഭമായ ചുറ്റുപാടുകളും ഈ പ്രോജക്ടുകളുടെ കൂടുതൽ ആകർഷമാക്കുന്നു. സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ഹോംതീയേറ്റർ, ഇ.വി ചാർജിങ് പ്രൊവിഷൻ, ഗസ്റ്റ് സ്യൂട്ട്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജം, വിശാലമായ കാർപാർക്കിങ് തുടങ്ങി വിപുലമായ സൗകര്യങ്ങളോടു കൂടിയ പ്രോജക്ടുകളാണ് ഇവ.
ക്വീൻസ് ഗെയ്റ്റ്വേ ബൈ വർമ, ചേരാനെല്ലൂർ ജംഗ്ഷൻ
K-RERA/PRJ/ERN/226/2024
എറണാകുളത്ത് ഇടപ്പള്ളിക്ക് സമീപം ചേരാനെല്ലൂർ ജംഗ്ഷനിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് ക്വീൻസ് ഗെയ്റ്റ്വേ ബൈ വർമ. 98.37 സെന്റിൽ B+G+ 18 ഫ്ളോറുകളിലായി 96 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2,3 & 4 BHK അപ്പാർട്ട്മെന്റുകൾ ഇതിൽ ലഭ്യമാണ്. പ്രശാന്തമായ ഈ ലൊക്കേഷനിൽ നിന്ന് ഇടപ്പള്ളി, കളമശ്ശേരി, വല്ലാർപാടം ടെർമിനൽ, വരാപ്പുഴ, പറവൂർ എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പത്തിൽ എത്താം. ലുലുമാൾ, ആസ്റ്റർ മെഡിസിറ്റി, അമൃത ഹോസ്പിറ്റൽ, രാജഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളെല്ലാം ഇതിനു സമീപത്താണ്. മെട്രോസിറ്റിയുടെ സൗകര്യങ്ങൾക്ക് തൊട്ടടുത്ത് സ്വച്ഛതയാർന്ന ആഡംബരപൂർണമായ ജീവിതം വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്.
ഭാനു ഭവൻ ബൈ വർമ, തൃപ്പൂണിത്തുറ
K-RERA/PRJ/ERN/237/2024
തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് ഭാനു ഭവൻ ബൈ വർമ. ആധുനികതയും സ്വച്ഛതയും ഒന്നുചേരുന്ന ഈ പ്രീമിയം പ്രോജക്ടിൽ 3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ആകെ 43 യൂണിറ്റുകളുണ്ട്. വടക്കേക്കോട്ട മെട്രോസ്റ്റേഷൻ ഈ പ്രോജക്ടിന് തൊട്ടടുത്താണ്, ഇവിടെ നിന്ന് നടന്നുപോകാവുന്ന ദൂരമേയുള്ളു. റെയിൽവേ സ്റ്റേഷൻ, ഭവൻസ് വിദ്യാമന്ദിർ, ചിന്മയ വിദ്യാലയ, ചോയ്സ് സ്കൂൾ, ന്യൂക്ലിയസ് മാൾ, ഫോറം മാൾ, പൂർണത്രയേശ ക്ഷേത്രം, വർമ ഹോസ്പിറ്റൽ, ദേവി ഹോസ്പിറ്റൽ തുടങ്ങിയവയെല്ലാം ഈ പ്രോജക്ടിന് സമീപത്താണ്.
ഗാർഡേനിയ ബൈ വർമ, കലൂർ
K-RERA/PRJ/ERN/142/2023
ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസിയുടെ) പ്ലാറ്റിനം പ്രീ അപ്രൂവ്ഡ് സർട്ടിഫിക്കേഷനുള്ള ഗാർഡേനിയ ബൈ വർമ, വർമ ഹോംസിന്റെ ആദ്യത്തെ ഗ്രീൻ ബിൽഡിങ് പ്രോജക്ടാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന എക്കോ - ട്യൂൺഡ് ഹോംസ് കോൺസെപ്റ്റിലാണ് ഈ പ്രീമിയം പ്രോജക്ട് നിർമിക്കുന്നത്. എറണാകുളത്ത് കലൂരിലുള്ള ഈ ഓൺഗോയിങ് പ്രോജക്ടിൽ 2.5, 3 & 4 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ആകെ 28 യൂണിറ്റുകളാണ് ഉള്ളത്. ജെഎൽഎൻ സ്റ്റേഡിയം, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ലിസി ഹോസ്പിറ്റൽ, റെനൈ മെഡിസിറ്റി, വൈറ്റില മൊബിലിറ്റി ഹബ് എന്നിവയെല്ലാം ഈ പ്രോജക്ടിന് സമീപത്താണ്.
അർബൻ ഹൈറ്റ്സ് ബൈ വർമ, കടവന്ത്ര
K_RERA/PRJ/ERN/136/2022
വർമ ഹോംസിന്റെ കടവന്ത്രയിലുള്ള ഓൺഗോയിങ് പ്രോജക്ടാണ് അർബൻ ഹൈറ്റ്സ് ബൈ വർമ. 3 & 4 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ആകെ 20 യൂണിറ്റുകൾ ഉണ്ട്. കലൂർ, കുമാരനാശാൻ നഗർ, എൻ എച്ച് ബൈപ്പാസ് എന്നീ സ്ഥലങ്ങളെല്ലാം ഇതിനടുത്താണ്. ഈ പ്രോജക്ടിന്റെ നിർമാണത്തിന് റെഡ് ബ്രിക്കാണ് ഉപയോഗിക്കുന്നത്.
സിംഫണി ബൈ വർമ, ഇടപ്പള്ളി
K-RERA/PRJ/ERN/113/2023
എറണാകുളത്ത് ഇടപ്പള്ളിയിലുള്ള ഓൺഗോയിങ് പ്രോജക്ടായ സിംഫണി ബൈ വർമയിൽ 26 യൂണിറ്റുകളാണ് ഉള്ളത്. 3 ബിഎച്ച്കെ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് അവ. നാഷണൽ ഹൈവേയും മെട്രോസ്റ്റേഷനും അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് വർമ സിംഫണി. മെട്രോസ്റ്റേഷനിലേക്ക് 600 മീറ്ററും ലുലു മോളിലേക്ക് 800 മീറ്ററും ദൂരമേയുള്ളു. എംഎജെ ഹോസ്പിറ്റൽ, റെനൈ മെഡിസിറ്റി, കിൻഡർ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ, ഭാവൻസ് സ്കൂൾ, ഗണപതി ക്ഷേത്രം, ഇടപ്പള്ളി സെന്റ് ജോർജ് പള്ളി എന്നിവയെല്ലാം ഇതിനു സമീപത്താണ്.
വർമ ഫൈക്കസ്, പാലാരിവട്ടം
K- RERA/PRJ/ERN/073/2023
കൊച്ചിയിൽ പാലാരിവട്ടത്തുള്ള ഓൺ ഗോയിങ് പ്രോജക്ടാണ് വർമ ഫൈക്കസ്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. 33 യൂണിറ്റുകളാണ് ആകെയുള്ളത്. ഇൻഫോപാർക്കും പ്രമുഖ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മോളുകളും എല്ലാം അടുത്തുള്ള നല്ലൊരു ലൊക്കേഷനിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്.
വർമ ഹാർമണി, ഇടപ്പള്ളി
K-RERA/PRJ/ERN/028/2023
ഇടപ്പള്ളിയിൽ വർമ ഹാർമണി നിർമാണം പുരോഗമിക്കുന്ന പ്രോജക്ടാണ്. നാല് നിലകളിലായി 28 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് അവ. ലുലു മോളും ചങ്ങമ്പുഴ പാർക്കും പ്രശസ്തമായ ആരാധനാലയങ്ങളും ആശുപത്രികളും അടുത്തുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
വർമ ക്രിസ്റ്റൽ, തൃപ്പൂണിത്തുറ
K-RERA/PRJ/ERN/103/2023
തൃപ്പൂണിത്തുറയിൽ എസ്. എൻ ജംഗ്ഷനിലുള്ള ഓൺഗോയിംഗ് പ്രോജക്ടാണ് വർമ ക്രിസ്റ്റൽ. 40. 5 സെന്റിൽ നാല് നിലകളിലായി 32, 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്. എസ്.എൻ ജംഗ്ഷനിൽ നിന്ന് 700 മീറ്റർ മാത്രം ദൂരെമേ ഈ പ്രോജക്ടിലേക്കുള്ളു, മെട്രോ സ്റ്റേഷൻ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ, ചിന്മയ കോളേജ്, ചിൻമയ വിദ്യാലയ, ചോയ്സ് സ്കൂൾ, ഭവൻസ് വിദ്യാമന്ദിർ, ലക്ഷ്മി ഹോസ്പിറ്റൽ എന്നിവയെല്ലാം ഇതിനടുത്താണ്. ഈ പ്രോജക്ടിൽ നിന്ന് ന്യൂക്ലിയസ് മോളിലേക്ക് 3.5 കിലോമീറ്ററും വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് 4.5 കിലോ മീറ്ററും ദൂരമേയുള്ളു.
വർമ റിഥം, എരൂർ
K-RERA/PRJ/ERN/117/2022
എറണാകുളത്ത് എരൂരിലുള്ള ഓൺഗോയിങ് പ്രോജക്ടാണ് വർമ റിഥം. നഗരത്തിന്റെ തൊട്ടടുത്തായി, തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി 43.20 സെന്റിൽ 12 നിലകളിലായി 46 യൂണിറ്റുകളാണ് ഉള്ളത്. 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് അവ. വൈറ്റില ഹബ്ബിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിലെത്താം.
വർമ കണക്ട്, വെണ്ണല
K-RERA/PRJ/ERN/014/2021
എറണാകുളത്ത് വെണ്ണലയിലുള്ള നിർമാണം പൂർത്തിയാകാറായ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് വർമ കണക്ട്. ഇവിടെ നിന്നും കാക്കനാട് ഐടി ഹബിലേക്ക് എളുപ്പത്തിൽ എത്താം. 10 നിലകളിലായി 24, 3BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. മികച്ച ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
വർമ ഇംപീരിയൽ, വാഴക്കാല
K-RERA/PRJ/058/2021
എറണാകുളത്ത് വാഴക്കാലയിലുള്ള നിർമാണം പൂർത്തിയാകാറായ പ്രോജക്ടാണ് വർമ ഇംപീരിയൽ. ഒൻപത് നിലകളിലായി രണ്ടും മൂന്നും ബെഡ്റൂമുകളോടു കൂടിയ 35 യൂണിറ്റുകളാണ് ഇതിലുണ്ടായിരിക്കുക. വരാനിരിക്കുന്ന മെട്രോ സ്റ്റേഷനിലേക്ക് 800 മീറ്റർ മാത്രം ദൂരമേ ഈ പ്രോജക്ടിൽ നിന്നുള്ളു. ഇൻഫോപാർക്കിലേക്കും ലുലു - ഓബറോൺ മാളുകളിലേക്കും എളുപ്പത്തിൽ എത്താം.
വർമ പ്രൈം, വൈറ്റില
K-RERA/PRJ/364/2020
എറണാകുളത്തെ പ്രൈം സ്പോട്ടുകളിൽ ഒന്നായ വൈറ്റില മൊബിലിറ്റി ഹബിനടുത്തുള്ള റെഡി ടു മൂവ് ഇൻ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് വർമ പ്രൈം. 2, 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. മെട്രോ സ്റ്റേഷൻ, ഭാവൻസ് വിദ്യാമന്ദിർ, ആശുപത്രികൾ, ആരാധനാലായങ്ങൾ എല്ലാം സമീപത്തുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
വർമ ട്രൈഡന്റ്, ജഗതി
K-RERA/PRJ/TVM/001/2025
തിരുവനന്തപുരത്ത് ജഗതിയിൽ വർമ ഹോംസ് നിർമിക്കുന്ന പുതിയ പ്രോജക്ടാണ് വർമ ട്രൈഡന്റ്. 48.38 സെന്റിൽ 13 നിലകളിലായി 43 യൂണിറ്റുകളാണ് ഈ പ്രോജക്ടുള്ളത്. ആഡംബരപൂർവം എല്ലാ സൗകര്യങ്ങളോടെയും രൂപകൽപന ചെയ്തിട്ടുള്ള 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. റെഡ് ബ്രിക്ക്സാണ് ഇതിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പിആർഎസ് ഹോസ്പിറ്റൽ, കോട്ടൺ ഹിൽ സ്കൂൾ, കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, പാളയം ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളെല്ലാം ഇതിന് സമീപത്താണ്.
വർമ ശ്രീകാര്യം, ശ്രീകാര്യം
K-RERA/PRJ/ERN/101/2022
തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള ഓൺഗോയിങ് പ്രോജക്ടാണ് വർമ ശ്രീകാര്യം. രണ്ടും മൂന്നൂം അപ്പാർട്ട്മെന്റുകളോടു കൂടിയ 26 യൂണിറ്റുകളാണ് ഇതിലുള്ളത്. ഈ പ്രോജക്ടിന്റെ നിർമാണത്തിന് റെഡ് ബ്രിക്കാണ് ഉപയോഗിക്കുന്നത്. ലയോള സ്കൂളും കോളേജ് ഓഫ് എൻജിനീയറിങ് (സിഇടി)യും അടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റ് സൗകര്യങ്ങളും അടുത്തുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
വർമ സബർബൻ, കഴക്കൂട്ടം
K-RERA/PRJ/TVM/076/2022
തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള്ള നിർമാണം പൂർത്തിയാകാറായ പ്രോജക്ടായ വർമ സബർബനിൽ ഗ്രൗണ്ട് + 9 നിലകളിലായി 36, 2 & 3 BHK യൂണിറ്റുകളാണ് ഉള്ളത്. കിൻഫ്രയിലേക്കും ടെക്നോപാർക്കിലേക്കും ഈ പ്രോജക്ടിൽ നിന്ന് എളുപ്പത്തിലെത്താം.
ഡൗൺടൗൺ ബൈ വർമ, നിയർ സ്വരാജ് റൗണ്ട്, തൃശൂർ
K-RERA/PRJ/TSR/110/2024
തൃശൂരിൽ സ്വരാജ് റൗണ്ടിലുള്ള ഡൗൺടൗൺ ബൈ വർമ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐജിബിസിയുടെ) പ്ലാറ്റിനം പ്രീ അപ്രൂവ്ഡ് സർട്ടിഫിക്കേഷനുള്ള പ്രീമിയം പ്രോജക്ടാണ്. വർമ ഹോംസിന്റെ രണ്ടാമത്തെ ഗ്രീൻ ബിൽഡിങ് പ്രോജക്ടാണിത്. പ്രകൃതിസൗഹൃദപരമായ ഇക്കോ- ട്യൂൺഡ് കോൺസെപ്റ്റിനു കീഴിലുള്ള ഈ ഓൺഗോയിങ് പ്രോജക്ടിൽ 39 പ്രീമിയം 2 & 3 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വിനോദകേന്ദ്രങ്ങളും ബാങ്കുകൾ പോലുള്ള എല്ലാ സൗകര്യങ്ങളും സമീപത്തായുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്.
വർമ ഹോംസ്
2016 -ൽ പ്രവർത്തനം ആരംഭിച്ച്, ഒരു ദശാബ്ദം കൊണ്ടുതന്നെ 25-ലധികം പ്രോജക്ടുകളുമായി കേരളത്തിലെ മികച്ച ബിൽഡറായി പേരെടുത്ത സ്ഥാപനമാണ് വർമ ഹോംസ്. വിശദാംശങ്ങളിൽ പുലർത്തുന്ന ശ്രദ്ധ, എല്ലാ കാര്യങ്ങളും മികവോടെ ചെയ്യുന്നതിലുള്ള ജാഗ്രത, ഉപഭോക്താവിന്റെ പ്രതീക്ഷകളെ മറികടക്കുന്ന ഗുണമേന്മ, സുതാര്യത, സമയബന്ധിതമായ കൈമാറ്റം എന്നിവയെല്ലാം വർമ ഹോംസിന്റെ സവിശേഷതകളാണ്. വർമ ഹോംസ് അപ്പാർട്ടുമെന്റുകൾ വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വർമ ടച്ച്' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന വർമ ഹോംസിന് കൊച്ചിയിലും തൃശ്ശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
Phone: 91 9072597914
Email: suresh@varmahomes.com
Web: www.varmahomes.com
Content Highlights: varma homes